തെലുങ്ക് നടൻ റാണ ദഗുബാട്ടിയുടെയും മിഹികയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങളില്‍ നിന്നുള്ള പുതിയ ഒരു ഫോട്ടോ പുറത്തുവരികയും ആരാധകര്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.

വിവാഹം കഴിഞ്ഞ് എടുത്ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചെയ്യുന്നത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞതെന്ന പോലെയുള്ള മിഹികയെ റാണ ആശ്വസിപ്പിക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ബാഹുബാലി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടനാണ് റാണ ദഗുബാട്ടി. കുറച്ചുനാളത്തെ പ്രണയത്തിന് ശേഷമാണ് റാണയും മിഹികയും വിവാഹിതരായത്. മിഹിക റാണയോടുള്ള തന്റെ സ്‍നേഹം അറിയിച്ച് അടുത്തിടെ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്റെ സ്നേഹം, എന്റെ ജീവിതം, എന്റെ ഹൃദയം, എന്റെ ആത്മാവ്! ഞാൻ സ്വപ്‍നം കണ്ടതും അതിലേറെയും ആയതിന് നന്ദി. നിങ്ങൾ എന്നെ ജീവിതത്തിലെ മികച്ച വ്യക്തിയാക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് മിഹിക താനും റാണയും പരസ്‍പരം നോക്കിനില്‍ക്കുന്ന ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.