റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാടൻ. പ്രഭു സോളമൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപ്പോള്‍ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

സിനിമ മാര്‍ച്ച് 26ന് ആണ് റിലീസ് ചെയ്യുക. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ റിലീസ് ചെയ്യുക. സിനിമയുടെ റിലീസിന് ആയി കാത്തിരിക്കുകയാണ് എന്ന് വിഷ്‍ണു വിശാല്‍ പറഞ്ഞിരുന്നു. പാരിസ്ഥിക പ്രശ്‍നങ്ങളും ചൂണ്ടിക്കാട്ടുന്നതായിരിക്കും ചിത്രം. സിനിമയുടെ റിലീസ് താരങ്ങള്‍ തന്നെയാണ് അറിയിച്ചത്. വിഷ്‍ണു വിശാലിന് എഫ്ഐആറും റാണ ദഗുബാട്ടിക്ക് വിരാട പര്‍വം എന്ന ചിത്രവും റിലീസിനായി എത്തുന്നുണ്ട്.

ശ്രിയ പില്‍ഗോങ്കര്‍ ആണ് ചിത്ര്തതിലെ നായിക.

വിജയ് നായകനാകുന്ന മാസ്റ്ററും തമിഴകത്ത് നിന്ന് പൊങ്കല്‍ റിലീസ് ആയി എത്തുന്നുണ്ട്.