രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രം 'ബ്രഹ്‍മാസ്‍ത്ര' മലയാളത്തില്‍ എസ് എസ് രാജമൗലിയാണ് അവതരിപ്പിക്കുക. 

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കം നീണ്ടത്. ഇപോഴിതാ 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രം റിലീസിന് തയ്യാറായി പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം 09.09.2022ന് പ്രദര്‍ശനത്തിന് എത്തുക. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ബ്രഹ്‍മാസ്‍ത്ര അവതരിപ്പിക്കുക. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് എത്തുന്ന ചിത്രം ആദ്യം ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്.

View post on Instagram

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.