രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (Shamshera song).
രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന സിനിമയാണ് 'ഷംഷേര'. കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ 'ഷംഷേര'' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Shamshera song).
ഇരട്ടവേഷത്തിലാണ് രണ്‍ബിര്‍ കപൂര്‍ അഭിനയിക്കുന്നത്. അച്ഛനായ 'ഷംഷേര'യായും മകൻ 'ബല്ലി'യുമായിട്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ എത്തുക. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് 'ഷംഷേര' പറയുന്നു. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക
ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്‍ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക
വാണി കപൂര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് ആഭിനയിക്കുന്നു. 'ഷംഷേര'യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രണ്‍ബീറിന് പ്രതീക്ഷയുള്ള ചിത്രമായ 'ഷംഷേര' തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിലെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.
ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.
എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
