'സ്വതന്ത്ര വീര സവര്‍ക്കര്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു (Swatantra Veer Savarkar first look).

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുകയാണ്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന പേരിലുള്ള ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് നായകൻ.മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Swatantra Veer Savarkar first look).

ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയർത്തിക്കാട്ടുന്നതായിരിക്കും 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. 'സ്വതന്ത്ര വീര സവര്‍ക്കര്‍' ഓഗസ്റ്റോടെയാകും ഷൂട്ട് തുടങ്ങുക.അവഗണിച്ച ചില കാര്യങ്ങള്‍ പറയാൻ ഇതാണ് ശരിയായ സമയമെന്ന് സംവിധായകൻ മഹേഷ് വി മഞ്‍ജരേക്കര്‍ പറഞ്ഞിരുന്നു.

നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് എന്ന് ചിത്രം സ്വീകരിച്ചതിനെ കുറിച്ച് രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു. എന്നിരുന്നാലും, എല്ലാവർക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു

ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.

Read More : ഇസക്കുട്ടനെ പകര്‍ത്തുന്ന മമ്മൂട്ടി, ഫോട്ടോയെടുത്ത് കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇസക്കുട്ടന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Mammootty).

മമ്മൂട്ടി ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ആ ഫോട്ടോ ആരാധകന്റെ തന്റെ ലെൻസിലൂടെ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തില്‍ തന്റെ മകന് ആശംസകളുമായി എത്തിയവര്‍ക്ക് കുഞ്ചാക്കോ ബോബൻ നന്ദി രേഖപ്പെടുത്തി കുറിപ്പ് എഴുതിയിരുന്നു. എല്ലാവരുടെയും സ്‍നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‍നേഹം എല്ലാവര്‍ക്കും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നത്.

ഒട്ടേറെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി തയ്യാറാവുന്നത്. 'എന്താടാ സജീ' എന്ന ചിത്രമാണ് അതിലൊന്ന്. ഗോഡ്‍ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യര്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ എത്തുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്‍ണന്‍. ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. മലയാളത്തിലും തമിഴിലുമായി എത്തുന്ന 'രണ്ടകം'/ 'ഒറ്റ്' വൈകാതെ റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ഒപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. അജയ് വാസുദേവിന്‍റെ 'പകലും പാതിരാവു'മാണ് മറ്റൊരു ചിത്രം.