പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹയ്‌വാൻ' എന്ന ചിത്രത്തിൽ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു.

സെയ്‍ഫ് അലി ഖാനെയും അക്ഷയ് കുമാറിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹയ്‌വാൻ. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്‍ഫ് അലി ഖാനും ഒന്നിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഹയ്‌വാൻ. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രങ്കിയാര എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രീതം ആണ്. യതീന്ദ്ര മിശ്രയാണ് വരികളെഴുതിയിരിക്കുന്നത്. ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും കീഴിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ നിർമ്മിക്കുന്ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത് സെപ്റ്റംബർ 11 നാണ്

ഭൂത് ബംഗ്ല എന്ന ചിത്രത്തിന് ശേഷമെത്തുന്ന പ്രിയദർശൻ സിനിമയായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. പ്രിയദർശന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂഇടയാണ് ഭൂത് ബംഗ്ല. 120 കോടിയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്.

YouTube video player