Asianet News MalayalamAsianet News Malayalam

നിഗൂഢതകൾ നിറച്ച ട്രെയിലർ; 'ഒ.ബേബി' ഈ വെള്ളിയാഴ്ച്ച റിലീസിന്

രഞ്‍ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.

Ranjan Pramod directing O Baby trailer out hrk
Author
First Published Jun 6, 2023, 8:17 PM IST

രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള 'ഒ.ബേബി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന പ്രൊജക്റ്റിലെ ഏറെ ആകാംഷ ഉണർത്തുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് 'ഒ.ബേബി'യുടെ ടീസറും ട്രെയിലറും നൽകുന്ന സൂചന. പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലേതായി ഇതിനംകം ഹിറ്റായിരുന്നു.

'രക്ഷാധികാരി ബൈജു'വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന 'ഒ. ബേബി'യില്‍ ദിലീഷ് പോത്തനാണ് നായകൻ. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദിലീഷ് പോത്തൻ നായകനാകുന്നു എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു. അരുൺ ചാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദിന്റെ 'ഒ.ബേബി' ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്യുക.

നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ. ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിജിൻ ബാംബിനോയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് വരുൺ കൃഷ്‍ണയും പ്രണവ് ദാസും ചേർന്നാണ്. സൗണ്ട് ഡിസൈൻ ഷമീർ അഹമ്മദാണ്. എഡിറ്റർ സംജിത്ത് മുഹമ്മദ്, കലാസംവിധാനം ലിജിനേഷ്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ എ കെ മനോജ്‌. സംഘട്ടനം ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ് റോജിൻ കെ റോയ് എന്നിവരുമാണ്.

Read More: 'എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്?', ആകാംക്ഷയോടെ ശിവകാര്‍ത്തികേയനും

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios