Asianet News MalayalamAsianet News Malayalam

ബോളിവുഡ് താരം രഞ്ജന്‍ സേഗാള്‍ അന്തരിച്ചു

ഒമംഗ് കുമാര്‍ സംവിധാനം ചെയ്‍ത് 2016ല്‍ പുറത്തെത്തിയ സരബ്‍ജിത് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 

ranjan sehgal passed away
Author
Thiruvananthapuram, First Published Jul 12, 2020, 3:51 PM IST

ബോളിവുഡ്, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്‍ രഞ്ജന്‍ സേഗാള്‍ (36) അന്തരിച്ചു. മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയില്വറിനെത്തുടര്‍ന്ന് (Multiple organ failure) ചണ്ഡിഗഡിലെ ആശുപത്രിയിലാണ് അന്ത്യം. കൃത്യമായി കണ്ടെത്താനാവാത്ത ഒരു രോഗാവസ്ഥയില്‍ ഏറെനാളുകളായി രഞ്ജന്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒമംഗ് കുമാര്‍ സംവിധാനം ചെയ്‍ത് 2016ല്‍ പുറത്തെത്തിയ സരബ്‍ജിത് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ റായ് ബച്ചനും രണ്‍ദീപ് ഹൂദയ്ക്കുമൊപ്പം രവീന്ദ്ര പണ്ഡിറ്റ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. ഫോഴ്‍സ്, കര്‍മ്മ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ച രഞ്ജന്‍ പഞ്ചാബി സിനിമയിലെ പരിചിതമുഖവുമായിരുന്നു.

ടെലിവിഷനില്‍ ശ്രദ്ധ നേടിയ ശേഷമാണ് സിനിമയിലെത്തുന്നത്. ക്രൈം പട്രോള്‍, സാവ്ധാന്‍ ഇന്ത്യ, തും ദേന സാഥ് മേരാ, ഭവാര്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ സാന്നിധ്യമായിരുന്നു. 

Follow Us:
Download App:
  • android
  • ios