റിയാലിറ്റി ഷോകളിലെ അവതാരകയായി ശ്രദ്ധേയായ താരമാണ് രഞ്ജിനി ഹരിദാസ്. നടിയായും ചില സിനിമകളില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടി. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രഞ്‍ജിനി ഹരിദാസ് പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ദിവ്യ ജോസ് എന്ന സുഹൃത്താണ് രഞ്‍ജിനി ഹരിദാസിന് ഫോട്ടോ അയച്ചുകൊടുത്തത്. കോളേജ് കാലത്തെ ഫോട്ടോയില്‍ രഞ്ജിനിയും സംഘവും നൃത്തം ചെയ്യുന്നതാണ് കാണുന്നത്.

സെന്റ് തെരാസ് കോളേജിലെ പഴയ ഓര്‍മകളിലേക്ക് ഫോട്ടോ തന്നെ കൊണ്ടുപോയി എന്നാണ് രഞ്‍ജിനി ഹരിദാസ് പറയുന്നത്. ഒരിക്കലും മറക്കാനാകാത്ത ചില ഓര്‍മകളാണ് അത് എന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്നെ ചിത്രത്തില്‍ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണോയെന്നും രഞ്‍ജിനി ഹരിദാസ് പറയുന്നു. ഒരു ക്ലൂ. കുറച്ച് ശരീരഭാഗം കാണിക്കുന്ന ഒരേയൊരാള്‍ ഞാനാണ്. അത് അനുവദനീയമായിരുന്നില്ല. പക്ഷേ ബോധപൂര്‍വമായിരുന്നു. അതുകാരണം ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി. എന്റെ ടീം അതൊക്കെ പരിഹിരിക്കുകയും ചെയ്‍തുവെന്ന് രഞ്‍ജിനി ഹരിദാസ് പറയുന്നത്.