പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ കേസ് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെ ഒഴിവു വന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല പ്രേം കുമാറിന് നല്‍കി സര്‍ക്കാര്‍. നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. 

രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.

ബലാത്സംഗ കേസ്; നടൻ മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; കോടതി വിധി പറയാൻ മറ്റന്നാളേക്ക് മാറ്റി

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മേഖലയിലെ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്ന അവസ്ഥ: ഭാഗ്യലക്ഷ്മി

Asianet News Live |Malayalam News | PV. Anvar | ADGP Ajith Kumar| Hema Committee |ഏഷ്യാനെറ്റ് ന്യൂസ്