റേഷനരി മോശമാണ് എന്ന് പണ്ട് പരാതികളുണ്ടാകുമായിരുന്നു. എന്നാല്‍ ഇന്ന് ലഭിക്കുന്ന റേഷനരിക്ക് പൊതുവെ കുറെ വര്‍ഷങ്ങളായി നല്ല അഭിപ്രായമാണ്. പണ്ട് റേഷനരിയില്‍ കല്ലും പുഴുക്കളുമൊക്കെ ഉണ്ടെന്നായിരുന്നു പരാതികള്‍ വന്നിരുന്നത്.  സൂപ്പര്‍ മാര്‍ക്കറ്റ് അരിയേക്കാള്‍ എല്ലാം കൊണ്ട് മികച്ചത് എന്നാണ് സംവിധായകൻ രഞ്‍ജിത് ശങ്കര്‍ പറയുന്നത്. മണിയൻപിള്ള രാജുവും മുമ്പ് ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു. എന്തായാലും റേഷനരി വാങ്ങിക്കുന്നവരും അല്ലാത്തവരുമൊക്കെ രഞ്‍ജിത് ശങ്കറിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ  പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ട് എന്നാണ് രഞ്‍ജിത് ശങ്കര്‍ എഴുതിയിരിക്കുന്നത്. ഗുണമേൻമയുള്ള അരി ലഭിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി എന്ന് ആരാധകര്‍ കമന്റുകളില്‍ പറയുന്നു. ചിലര്‍ രാഷ്‍ട്രീയമായി വേര്‍തിരിഞ്ഞും കമന്റിടുന്നുണ്ട്. കൊവിഡ് കാലത്ത് എല്ലാവരും റേഷനരിയുടെ മാഹാത്മ്യം എല്ലാവരും അറിഞ്ഞു റേഷൻകടകളില്‍ നിന്നുള്ള അരി മികച്ചതാണ് എന്ന് തന്നെ കുറെ പേര്‍ പറയുന്നു.