'റോക്കി ഓര്‍ റാണി കി പ്രേം കഹാനി', രണ്‍വീറിന്റെ റൊമാന്റിക് കോമഡിയുടെ റിലീസ് പ്രഖ്യാപിച്ചു
ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക.

രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'. ആലിയ ഭട്ട് ആണ് നായിക. കരണ്‍ ജോഹര്‍ ആണ് സംവിധാനം. പല തവണ മാറ്റിവെച്ച രണ്‍വീര്‍ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രം ജൂലൈ 28നാണ് രണ്‍വീര്‍ ചിത്രം 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'യുടെ റിലീസ്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. മനുഷ് നന്ദൻ ആണ് ഛായാഗ്രാഹണം. ധര്‍മേന്ദ്ര, ഷബാന ആസ്‍മി, ടോട്ട റോയ്, സസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും രണ്‍വീറിന്റെ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'യില്‍ അഭിനയിക്കുന്നു.
'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍: ശിവ'യെന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ആലിയ ഭട്ട് നായികയാകുന്നതാണ് 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'. ആലിയ ഭട്ടിന്റ ഭര്‍ത്താവായ രണ്‍ബിറാണ് ചിത്രത്തില്‍ നായകനായത്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിച്ചപ്പോള്‍ 'ശിവ' ആയിരുന്നു രണ്‍ബിര്‍ കപൂര്‍.
ആലിയ 'ഡാര്‍ലിംഗ്' എന്ന ഒരു ചിത്രം കഴിഞ്ഞ വര്‍ഷം നിര്‍മിക്കുകയും ചെയ്‍തു. ആലിയ ഭട്ട് തന്നെ നായികയായ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട യുവ താരം റോഷൻ മാത്യുവും ഒരു പ്രധാന വേഷത്തില്‍ എത്തി. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂ ഖാനും ആലിയയ്‍ക്കൊപ്പം നിര്‍മാണത്തില്‍ പങ്കാളിയായി.
Read More: 'ഞാൻ മികച്ച ഒരു ഭര്‍ത്താവല്ല', കാരണവും വ്യക്തമാക്കി വിക്കി കൗശല്‍