ജവാനില്‍ പ്രതിഫലമില്ല, രണ്‍വീറിനൊപ്പമുള്ള സിനിമയില്‍ വൻ തുകയെന്ന് ദീപിക പദുക്കോണ്‍
ജവാന് ദീപിക പ്രതിഫലം വാങ്ങിയില്ല.

ബോളിവുഡ് നായികമാരില്‍ മുൻ നിരയിലുള്ള താരമാണ് ദീപിക പദുക്കോണ്‍ എന്നതില്‍ തര്‍ക്കമുണ്ടാകില്ല. വൻ ഹിറ്റുകള്‍ ദീപിക പദുക്കോണിന്റേതായിട്ടുണ്ട്. ദീപികയെ നായികയായി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് ബോളിവുഡിലെ മിക്ക നായകൻമാരും. നടി ദീപിക പദുക്കോണിന്റെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഷാരൂഖിന്റെ ജവാനില്‍ ദീപിക അതിഥി താരമായി എത്തിയിരുന്നു. നായികയായ നയൻതാരയ്‍ക്ക് ജവാന് 10 കോടിയാണ് പ്രതിഫലം ലഭിച്ചത് എന്നും അതിഥിയായ ദീപിക പദുക്കോണിന് ഇരട്ടിയിലേറെ തുക ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ജവാനില്‍ ഒരു പ്രതിഫലവുമില്ലാതെയാണ് താൻ എത്തിയത് എന്ന് പിന്നീട് ദീപിക പദുക്കോണ്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവുമായ രണ്‍വീര്‍ സിംഗിനൊത്ത് അഭിനയിക്കുന്ന ചിത്രത്തില്‍ പ്രതിഫലം കൂടുതലാണെന്ന് ദീപിക പദുക്കോണ്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
രണ്‍വീര്‍ സിംഗും ഞാനും ഒന്നിച്ചുള്ള സിനിമകള്‍ക്ക് പ്രീമിയം ചാര്‍ജ് ഈടാക്കാറുണ്ട്. ഞങ്ങള്‍ നല്ല തലത്തിലാണെന്ന് കരുതുന്നതായും താരം വ്യക്തമാക്കുന്നു. ഞങ്ങള്‍ രണ്ടുപേരും ഒന്നുമില്ലായ്‍മയില്‍ നിന്ന് തുടങ്ങി ഇവിടെ എത്തിയതില്‍ അഭിമാനമുണ്ട്. കഴിവ് തെളിയിച്ചാണ് വിജയമെന്നതിലും അഭിമാനമുണ്ടെന്ന് താരം ചൂണ്ടിക്കാട്ടുന്നു.
ഐശ്വര്യ റാത്തോര്‍ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ദീപിക പദുക്കോണ്‍ ജവാനില്‍ എത്തിയത്. ഷാരൂഖ് ഖാന്റെ വിക്രമിന്റെ ഭാര്യ കഥാപാത്രമായിരുന്നു ജവാനിലെ ഐശ്വര്യ. ഇരട്ട വേഷത്തിലായിരുന്നു ജവാനില്‍ ഷാരൂഖ്. തമിഴകത്തിന്റെ ഹിറ്റ്മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആസാദായും ഷാരൂഖ് എത്തി. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രമായി എത്തി. ജി കെ വിഷ്‍ണുവായിരുന്നു ഛായാഗ്രാഹണം. പ്രിയാ മണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ലെഹര്‍ ഖാൻ, മുകേഷ് ഛബ്ര, രവിന്ദ്ര വിജയ്, സഞ്‍ജയ് ദത്ത് എന്നിവരും വിവിധ വേഷങ്ങളില്‍ എത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക