രാജ്യം രക്ഷാബന്ധന്‍ ദിനാഘോഷത്തിലാണ്. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയ സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ബോളീവുഡ് താരം റണ്‍വീര്‍സിംഗ്. 

താരത്തിന്‍റെ മൂത്ത സഹോദരി റിതിക ഭവ്നാനിയുമൊത്തുള്ള കുട്ടിക്കാലത്തെ ചിത്രമാണ് താരം പങ്കുവെച്ചത്. "എന്‍റെ പ്രിയപ്പെട്ടവള്‍, എന്‍റെ സംരക്ഷക, എന്‍റെ മാലാഖ, ലവ് യൂ ദീതി എന്നാണ് റണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രിയ താരത്തിന്‍റെയും സഹോദരിയുടേയും ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

 
 
 
 
 
 
 
 
 
 
 
 

My Bestie, My Protector, My Angel 👼🏼 💕 love you दीदी 🌈 #happyrakshabandhan @riticulousness

A post shared by Ranveer Singh (@ranveersingh) on Aug 15, 2019 at 4:33am PDT