'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ കളക്ഷൻ റിപ്പോര്‍ട്ട്.

രണ്‍വീര്‍ സിംഗ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മികച്ച അഭിപ്രായം. ഇതുവരെ രണ്‍വീര്‍ ചിത്രം 27.15 കോടി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സുഗമമായി 46 കോടി ഈ ആഴ്‍ച 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' നേടുമെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പ്രതീക്ഷിക്കുന്നത്. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.

കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. രണ്‍വീര്‍ സിംഗ് ചിത്രം 11.10 കോടി നേടിയപ്പോള്‍ ഇന്നലെ നേടിയത് 16.05 കോടിയുമാണ് എന്നാണ് റിപ്പോര്‍ട്ട്. 44.59 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അഭിഷേക് ബച്ചൻ രണ്‍വീര്‍ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.

'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മുമ്പ് രണ്‍വീര്‍ സിംഗിന്റേതായി പ്രദര്‍ശനത്തിന് എത്തിയത് വൻ പരാജയമായ 'സര്‍ക്കസ്' ആയിരുന്നു. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വലിൻ ഫെര്‍ണാണ്ടതസ്, പൂജ ഹെഗ്‍ഡെ, വരുണ്‍ ശര്‍മ, മുരളി ശര്‍മ, സഞ്‍ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാര്‍ഥ് ജാദവ്, ടികു, വിജയ് പത്‍കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിര്‍മാണം.

ആലിയ നായികയായ ഇതിനു മുമ്പത്തെ ചിത്രം 'ബ്രഹ്‍മാസ്‍ത്ര' വിജയമായിരുന്നു. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‍മാസ്‍ത്ര' സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. പങ്കജ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചനും രണ്‍ബിര്‍ കപൂര്‍ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിട്ടു. വിസ്‍മയിപ്പിക്കുന്ന ഒരു കാഴ്‍ചയായിരുന്നു ആലിയ ചിത്രം 'ബ്രഹ്‍മാസ്‍ത്ര' എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങള്‍.

Read More: 'ശിവാഞ്‍ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക