ആഖ്യാനത്തില്‍ മികവ് കാട്ടി റാപ്പിറ്റോര്‍ എന്ന ഹ്രസ്വ ചിത്രം. ജിതിൻ- മനു ടീമാണ്  റാപ്പിറ്റോർ എന്ന ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇവരുടെ മുൻ  ചിത്രങ്ങളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ പരീക്ഷണചിത്രമായിട്ടാണ് റാപ്പിറ്റോര്‍ എത്തിച്ചിരിക്കുന്നത്. മലയാള താരങ്ങളൊക്കെ ഹ്രസ്വ ചിത്രം ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആഖ്യാനത്തിന്റെ ചാരുത തന്നെയാണ് സിനിമയുടെ പ്രത്യേകത.

അവതരണശൈലിയില്‍ പുതുമ കൊണ്ടു ശ്രദ്ധ നേടുകയാണ് റാപ്പിറ്റോര്‍. ഇരുട്ടും വെളിച്ചവുമെല്ലാം സിനിമയുടെ ആഖ്യാനത്തിന്റെ ഒഴുക്കിനോട് സമര്‍ഥമായി ചേര്‍ത്തുവച്ചിരിക്കുകയാണ് മനുവും ജിതിനും.  പശ്ചാത്തല സംഗീതവും മികവ് കാട്ടിയിട്ടുണ്ട്. രണ്ട് ഭാഗമായി പുറത്തിറക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് പുറത്തുവിട്ടിരിക്കുന്നത്.  താരങ്ങളടക്കമുള്ളവര്‍ ഹ്രസ്വ ചിത്രം ഷെയര്‍ ചെയ്‍തിട്ടുണ്ട്. മനു, ജിതിൻ ടോണി, ഡോ. പ്രിൻസ് ഫ്രാങ്കോ, എം സി ബോബൻ, ജെയ്സൺ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ശിവനും, ജാക്സൺ തോമസുമാണ്.

 പ്രഭുൽ പി എസ് എഡിറ്റിംഗും, നകുൽ  എഫ് ടി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.  കലാ സംവിധാനം- ജെയ്‍സൺ പി ജോസും, പിആർഒ, ജിബിൻ-രാഹുൽ, സഹ സംവിധാനം- ആന്റോ  കൊച്ചിത്തറ.