Asianet News MalayalamAsianet News Malayalam

അന്നും ഇന്നും ഞാൻ ഒരുപോലെ, ആദ്യത്തെ തന്റെ കവര്‍ ഫോട്ടോയുമായി നടി രശ്‍മിക മന്ദാന

ആദ്യമായി കവര്‍ ഫോട്ടോ വന്നതിനെ കുറിച്ച്  കുറിപ്പുമായി രശ്‍മിക മന്ദാന.

Rashmika mandana share her photo
Author
Mumbai, First Published Jun 4, 2020, 5:58 PM IST

ആദ്യമായി മാഗസിനില്‍ വന്ന ഫോട്ടോയെ കുറിച്ച് കുറിപ്പുമായി  നടി രശ്‍മിക മന്ദാന. 2001ലാണ് ആദ്യമായി തന്റെ ഒരു ഫോട്ടോ മാഗസിനില്‍ കവര്‍ ആയി വന്നത് എന്നും അത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും രശ്‍മിക മന്ദാന പറയുന്നു.

ആദ്യമായി 2001ലാണ് എന്റെ ഒരു ഫോട്ടോ മാഗസിനില്‍ കവറായി വന്നത്. ഫോട്ടോ എടുത്ത ആ ദിവസം ഇന്നും ഞാൻ ഓര്‍ക്കുന്നുണ്ട്. അന്നുതൊട്ട് ഇന്നുവരെ എന്റെ ഫോട്ടോയുള്ള എല്ലാ പുസ്‍തകങ്ങളും അമ്മ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെവരെയെത്തുകയും നിങ്ങളുടെയെല്ലാം സ്‍നേഹം നേടാനും കഴിഞ്ഞു. അദ്ഭുതമാണ്. എന്റെ ജീവിതത്തില്‍ സന്തോഷവതിയാണ്. ഞാൻ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും സ്‍നേഹിക്കുന്നു. അന്നത്തെപ്പോലെയാണ് ഇന്നത്തെ ഫോട്ടോയിലും ഞാൻ വിരലുകള്‍ പിടിച്ചിരിക്കുന്നത് എന്നും ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് രശ്‍മിക മന്ദാന പറയുന്നു.

Follow Us:
Download App:
  • android
  • ios