തിയറ്ററുകളില്‍ ക്ലിക്കാകാതിരുന്ന ആ മനോഹര ചിത്രം ഒടിടി റിലീസിന്.

തെന്നിന്ത്യൻ നായികമാരില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളില്‍ ഒരാളാണ് നടി രശ്‍മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രശ്‍മിക മന്ദാനയ്‍ക്ക് ഇന്ത്യൻ താരങ്ങളില്‍ നിര്‍ണായക സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. നാഷണല്‍ ക്രഷ് എന്ന വിശേഷണവും താരം നേടിയെടുത്തു. രശ്‍മിക മന്ദാന നായികയായ ദ ഗേള്‍ഫ്രണ്ട് ഒടിടി സ്‍ട്രീമിംഗിന് തയ്യാറെടുക്കുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്റെ കണക്കുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ‍ 

ദ ഗേള്‍ഫ്രണ്ട് സിനിമ നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രം ഡിസംബര്‍ അഞ്ച് മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രശ്‍മിക മന്ദാന നായികയായ ചിത്രത്തിന് 17 കോടി രൂപയാണ് കളക്റ്റ് ചെയ്യാൻ സാധിച്ചത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദീക്ഷിത് ഷെട്ടിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രശ്‌മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം നിര്‍വഹിച്ചത്. കളക്ഷനില്‍ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിന് വലിയ നിരൂപകശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.

ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കൃഷ്‍ണൻ വസന്ത്, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ - മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ, മാർക്കറ്റിങ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക