രശ്‍മികയുടെയും വിജയ് ദേവെരകൊണ്ടയുടെയും വിവാഹ വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് രശ്‍മിക മന്ദാന. വിജയ് ദേവ്‍രകൊണ്ടയും രശ്‍മികയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ചര്‍ച്ചയായിട്ടുണ്ട്. വിജയ്‍ ദേവ്‍രകൊണ്ടയും രശ്‍മിക മന്ദാനയും വിവാഹിതരാകുകയാണ് എന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ രശ്‍മിക പറഞ്ഞത് ചര്‍ച്ചയാകുകയാണ്.

നടൻ വിജയ്‍ ദേവ്‍രെകൊണ്ടയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു രശ്‍മിക മന്ദാന. തന്റെ ജീവിതത്തില്‍ നിലവില്‍ ചെയ്യുന്ന എന്തിനും വിജയ് ദേവെരകൊണ്ടയുടെ സംഭാവനകളുണ്ട് എന്ന് നടി രശ്‍മിക മന്ദാന അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എല്ലാത്തിലും വിജയ്‍ ദേവ്‍രകൊണ്ടയുടെ ഉപദേശം താൻ സ്വീകരിക്കാറുണ്ട് എന്നും രശ്‍മിക മന്ദാന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. വിജയ് ദേവെരകൊണ്ട നല്‍കുന്ന പിന്തുണയെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു രശ്‍മിക മന്ദാന.

ഫെബ്രുവരിയില്‍ രശ്‍മികയുടെയും വിജയ്‍യുടെയും വിവാഹ നിശ്ചയം നടക്കും എന്ന റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തിരുന്നു. എന്നാല്‍ വിജയ് ദേവ്‍രകൊണ്ട ആ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നെ ഓരോ രണ്ടു വര്‍ഷത്തിലും വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്. എപ്പോഴും കേള്‍ക്കുന്ന ഒരു അഭ്യഹമാണ് വിവാഹ റിപ്പോര്‍ട്ട് എന്നും നടൻ വിജയ് ദേവ്‍രകൊണ്ട ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

വിജയ് ദേവെരകൊണ്ടയുടേതായി ഫാമിലി സ്റ്റാര്‍ സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളതും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും. മൃണാള്‍ താക്കൂര്‍ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരുശുറാമാണ്. കെ യു മോഹനനാണ് വിജയ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ഫാമിലി സ്റ്റാറിന്റെ സംഗീതം നിര്‍വഹിക്കുമ്പോള്‍ ഒരു റൊമാന്റിക് ഫാമിലി ഡ്രാമയായിട്ടാണ് വിജയ് ദേവെരകൊണ്ട നായകനായി പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: മമ്മൂട്ടി പത്താമത്, ഒന്നാമൻ മോഹൻലാലുമല്ല, കളക്ഷൻ റെക്കോര്‍ഡുകളില്‍ നിന്ന് പുറത്തായി ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക