മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതിനെ രൂക്ഷമായി അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. സംഭവത്തില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഈശ്വറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് അടിച്ചു തകർത്തതിനെ  അപലപിക്കുന്നു. കൃത്യമായ പോലീസ് നടപടി ഉണ്ടാകണം..

ക്ഷേത്ര കമ്മിറ്റിയുടെ അനുവാദം മേടിച്ചിട്ട്, സിനിമ എന്ന ജനകീയ കലാരൂപത്തിനു വേണ്ടി ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ ഒരു സിനിമ സെറ്റ് അടിച്ചു തകർത്തത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ്. തികച്ചും അപലപനീയമാണ്. അമ്പലവും പള്ളിയും ഒക്കെ കണ്ടാൽ ആദരിക്കുന്ന സംസ്‍കാരമാണ് ഭാരതത്തിലുള്ളത്. വയലൻസ്, തീവ്രത ഒന്നിനും പരിഹാരമല്ല. വിശ്വാസികളായ ഹിന്ദു സമൂഹവും കേരള സമൂഹവും ഇതിൽ പ്രതിഷേധിക്കണം.

എത്ര ലക്ഷം രൂപയുടെ നഷ്‍ടവും എത്രയോ പേരുടെ ജീവിതത്തെയാണ്  ഇതുകൊണ്ട് ഇല്ലാതാക്കുന്നത് ?

ഇവർക്കെതിരെ പരാതി നൽകിയ അമ്പലക്കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു.