ബോളിവുഡില്‍ ഒരുകാലത്ത് ശ്രദ്ധേയായ നടിയായിരുന്നു രവീണ ടണ്ടൻ. തമിഴിലടക്കമുള്ള മറ്റ് സിനിമകളിലും രവീണ ടണ്ടൻ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകള്‍ രവീണ ടണ്ടൻ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ രവീണ ടെണ്ടന്റെ ഒരു പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രവീണ ടണ്ടൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹ ആല്‍ബത്തില്‍ നിന്നുള്ളതാണ് ഫോട്ടോ.

രവീ തടാനിയാണ് രവീണ ടണ്ടന്റെ ഭര്‍ത്താവ്. ഇരുവരും 2004ലാണ് വിവാഹിതരാകുന്നത്. ഇപോള്‍ പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.  രണ്ട് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. വിവാഹ ആല്‍ബത്തില്‍ നിന്നുള്ള തന്റെ ഫോട്ടോയാണ് രവീണ ടണ്ടൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എല്ലാവരും രവീണ ടണ്ടന്  ആശംസകള്‍ നേരുന്നു.

സിനിമ വിതരണക്കാരനെന്ന നിലയില്‍ ശ്രദ്ധേയനാണ് രവീണ ടണ്ടന്റെ ഭര്‍ത്താവ് അനില്‍ തടാനി.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട് രവീണ ടണ്ടൻ.