ചിരഞ്‍ജീവിയും രാം ചരണും ചെയ്തത് ശരിയല്ല; രവി തേജ ഫാന്‍സ് കലിപ്പിലാണ്.!
അടുത്തിടെ ചിത്രത്തിന്‍റെ വിജയാഘോഷം വാറങ്കലില്‍ നടന്നു. സിനിമയുടെ അണിയറക്കാരോടൊപ്പം ചിരഞ്‍ജീവിയുടെ മകനും തെലുങ്ക് സൂപ്പര്‍താരവുമായ രാം ചരണും എത്തിയിരുന്നു.

വാറങ്കല്‍: തെലുങ്കില്‍ ചിരഞ്‍ജീവിയുടെ കാലം അവസാനിച്ചില്ല എന്ന് തെളിയിക്കുന്ന വിജയമാണ് കെ എസ് രവീന്ദ്രയുടെ (ബോബി കൊല്ലി) സംവിധാനത്തില്‍ എത്തിയ 'വാള്‍ട്ടര്‍ വീരയ്യ'യുടെ വിജയം തെളിയിക്കുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിരഞ്‍ജീവി നായകനായ പുതിയ ചിത്രത്തിന് തിയറ്ററുകളില്‍ വൻ വിജയം സ്വന്തമാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ചിത്രത്തിന്‍റെ വിജയാഘോഷം വാറങ്കലില്‍ നടന്നു. സിനിമയുടെ അണിയറക്കാരോടൊപ്പം ചിരഞ്‍ജീവിയുടെ മകനും തെലുങ്ക് സൂപ്പര്‍താരവുമായ രാം ചരണും എത്തിയിരുന്നു. വേദിയില്‍ പടത്തെ പുകഴ്ത്തി വലിയ പ്രസംഗമാണ് നടത്തിയത്. സംവിധായകന്‍ ബോബി കൊല്ലിയെയും രാം ചരണ്‍ അനുമോദിച്ചു.
അതേ സമയം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ രവി തേജ ചടങ്ങില്‍ എത്തിയിരുന്നില്ല. വളരെ ഗൌരവമുള്ള വേഷമാണ് ചിത്രത്തില്‍ രവി തേജ ചെയ്തതെന്നും. അതിന്‍റെ ഹാങ്ങോവര്‍ മാറാന്‍ താന്‍ അദ്ദേഹത്തിന്‍റെ ധമാക്ക കണ്ടെന്നും രാം ചരണ്‍ പറഞ്ഞു. എന്നാല്‍ രവിതേജയെ പുകഴത്തിയിട്ടും രാം ചരണിന്‍റെ ആ പ്രസംഗം രവി തേജയുടെ ഫാന്‍സിന് അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് വിവരം.
തന്‍റെ പ്രസംഗത്തില്‍ രവിതേജയ്ക്ക് വേണ്ട ബഹുമാനം രാം ചരണ്‍ നല്‍കിയില്ലെന്നാണ് രവി തേജ ഫാന്‍സിന്‍റെ കണ്ടെത്തല്‍. സാധാരണ തെലുങ്കില്‍ ബഹുമാനര്‍ത്ഥം വയസില്‍ മുതിര്‍ന്നയാള്‍, അല്ലെങ്കില്‍ ബഹുമാനപ്പെട്ടയാളുകളെ 'ഗാരു' ചേര്‍ത്ത് വിളിക്കാറുണ്ട്. എന്നാല്‍ രാം ചരണ്‍ രവി എന്നാണ് രവി തേജയെ അഭിസംബോധന ചെയ്തത്. രാം ചരണ്‍ രവിതേജയെക്കാള്‍ ഇളയതാണെന്ന കാര്യവും ഫാന്‍സ് ചര്‍ച്ചയാക്കുന്നുണ്ട്.
അതേ സമയം രാം ചരണിന് പിന്നാലെ ചിരഞ്‍ജീവി നടത്തിയ പ്രസംഗത്തില്‍ ചെറിയ ഹീറോ എന്ന രീതിയില്‍ രവിതേജയെ വിശേഷിപ്പിച്ചുവെന്നും രവിതേജ ഫാന്‍സ് ആരോപിക്കുന്നുണ്ട്. ഇതിന്‍റെ ഒരു ക്ലിപ്പും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിരഞ്‍ജീവി കുടുംബവുമായി അടുത്ത ബന്ധത്തിലുള്ള രവിതേജ ഇതൊന്നും കാര്യമാക്കില്ലെന്നാണ് ടോളിവുഡ് പ്രസിദ്ധീകരണങ്ങള്‍ പറയുന്നത്.
അതേ സമയം 'വാള്‍ട്ടര്‍ വീരയ്യ' 200 കോടിലധികം കളക്ഷൻ 10 ദിവസത്തിനുള്ളില്‍ തന്നെ നേടിയിരുന്നു. 'വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ'യുടെ സഘട്ടനം റാം ലക്ഷ്‍മണാണ്.
'പൊന്നിയിൻ സെല്‍വൻ 2' ഐമാക്സിലും, വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍