രവി തേജ നായകനായ 'ഇരുമുടി' മൂന്നാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്നു. ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം, ശക്തമായ അച്ഛൻ-മകൾ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

വി തേജ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഇരുമുടി മൂന്നാം വാരത്തിലേക്ക്. ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രമുഖ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 201.30 കോടി രൂപയാണ് ആഗോളതലത്തില്‍ ഇതുവരെ ഇരുമുടി നേടിയിരിക്കുന്നത്. ഓവര്‍സീസില്‍ നിന്നും 21.90 കോടി രൂപയും ഇരുമുടി നേടിയിട്ടുണ്ട്.

ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഇരുമുടി, രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രം കൂടിയാണ്. ശിവ നിർവാണയാണ് സംവിധാനം. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്.

മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛൻ- മകൾ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്‌ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്, പോസ്റ്റർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming