തിയറ്ററുകളിലെ കൈയടി ഒടിടിയില്‍ ലഭിച്ചോ? 'ആര്‍ഡിഎക്സി'ന്‍റെ നെറ്റ്ഫ്ലിക്സ് റിലീസിലെ പ്രതികരണം ഇങ്ങനെ
സെപ്റ്റംബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്

സമീപകാല മലയാള സിനിമയില്‍ ജനപ്രീതിയിലും ബോക്സ് ഓഫീസ് കളക്ഷനിലും ആര്‍ഡിഎക്സിനോളം നേട്ടമുണ്ടാക്കിയ മറ്റൊരു ചിത്രമില്ല. മറ്റ് താര ചിത്രങ്ങള്‍ക്കൊപ്പം ഓണം റിലീസ് ആയെത്തിയ ആര്‍ഡിഎക്സ് അവയെ പിന്നിലാക്കി ബോക്സ് ഓഫീസിലെ ഓണം വിന്നര്‍ ആയി മാറിയിരുന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 80 കോടിക്ക് മുകളില്‍ നേടിയ ചിത്രത്തിന്‍റെ ആകെ ബിസിനസ് 100 കോടിയുടേത് ആയിരുന്നു. സെപ്റ്റംബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ തിയറ്ററുകളിലെ സ്വീകാര്യത ചിത്രത്തിന് ഒടിടിയില്‍ ലഭിച്ചോ?
തിയറ്ററുകളില്‍ വലിയ കൈയടി ലഭിച്ച പല ചിത്രങ്ങളും ഒടിടി റിലീസിന് ശേഷം ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നേരെ തിരിച്ച് തിയറ്ററുകളില്‍ മോശം പ്രതികരണം നേടിയ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും കൈയടി നേടിയവ അപൂര്‍വ്വവുമാണ്. ഈ ഗണത്തിലേക്കാണ് ആര്‍ഡിഎക്സും എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം എന്ന അഭിപ്രായമാണ് ഒടിടി റിലീസിന് ശേഷം ആര്‍ഡിഎക്സിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആക്ഷന്‍ ഡയറക്ടറായ അന്‍പറിവിനും മൂന്ന് നായകന്മാര്‍ക്കും കൈയടി ലഭിക്കുന്നുണ്ട്. ചിത്രത്തിലെ പല രംഗങ്ങളും പോസ്റ്റ് ചെയ്തുകൊണ്ടാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സിനിമാപ്രേമികള്‍ അഭിനന്ദനം അറിയിക്കുന്നത്. മലയാളികള്‍ മാത്രമല്ല, മറ്റ് ഭാഷാപ്രേക്ഷകരും അക്കൂട്ടത്തിലുണ്ട് എന്നതാണ് ശ്രദ്ധേയം.
നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ആര്‍ഡിഎക്സ്. നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെട്ട, വിവിധ ഭാഷകളില്‍ പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റിലാണ് മൂന്നാം സ്ഥാനത്ത് ആര്‍ഡിഎക്സ് ഇടംപിടിച്ചിരിക്കുന്നത്. ആ 10 ചിത്രങ്ങള്‍ ഇവയാണ്.
. ജാനെ ജാന്‍
. ഗാണ്ഡീവധാരി അര്‍ജുന
. ആര്‍ഡിഎക്സ്
. നോ ഹാര്‍ഡ‍് ഫീലിംഗ്സ്
. സ്പൈ കിഡ്സ് അര്മാഗെഡൂണ്
. ഭോലാ ശങ്കര്‍ ഹിന്ദി
. ലവ് എഗെയ്ന്
. ഭോലാ ശങ്കര്‍
. രാമബാണം
. ലവ് ഫസ്റ്റ് സൈറ്റ്
ALSO READ : കരിയറിലെ ആദ്യ 'സെഞ്ചുറി' അടിക്കുമോ വിശാല്‍? 'മാര്‍ക്ക് ആന്‍റണി' 10 ദിവസം കൊണ്ട് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക