ആരാധകന്റെ ചോദ്യത്തിന് ഉരുളയ്‍ക്കുപ്പേരി പോലെ മറുപടിയുമായി നടി റെബാ ജോണ്‍.

മലയാളത്തിന്റെ നായികമാരില്‍ മുൻനിരയിലേക്ക് എത്തുന്ന താരമാണ് റെബാ ജോണും. തമിഴകത്തും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യുന്നു. റെബ തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് റെബ ജോണ്‍ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

ഇൻസ്റ്റാഗ്രാമില്‍ ആരാധകരോട് സംവദിക്കുകയായിരുന്നു റെബ. സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഏതെന്നായിരുന്നു ഒരു ചോദ്യം. വിജയ്‍യ്‍ക്കൊപ്പം ബിഗില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനായത് എന്നായിരുന്നു മറുപടി. ഹോളിവുഡില്‍ അവസരം ലഭിച്ചാല്‍ എന്ന ചോദ്യത്തിന് ഒരുപാടുണ്ടല്ലോ, ഏത് തെരഞ്ഞെടുക്കണമെന്ന് ആലോചിക്കുകയാണ് എന്നായിരുന്നു തമാശരൂപേണയുള്ള മറുപടി.

വിജയ് ചിത്രമായ ബിഗിലില്‍ റെബ ജോണിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാളിദാസ് നായകനാകുന്ന തമിഴ്- മലയാളം ചിത്രമായ രജ്‍നി അടക്കം ഒട്ടേറെ ചിത്രങ്ങളിലാണ് റെബ ജോണ്‍ നായികയാകുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.