'ജയിലര്‍' എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ രജനികാന്തിന്റെ നായികയാണ് തമന്ന.

രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ 'ജയിലര്‍' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമന്നയാണ് 'ജയിലറി'ല്‍ നായികയായിഎത്തുന്നത്. 'ജയിലറി'ന്റെ സെറ്റിലെ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ മനോഹരമായവ ആണെന്ന് നടി തമന്ന വ്യക്തമാക്കുന്നു. സ്‍പിരിച്വല്‍ ജേര്‍ണി സംബന്ധിച്ച പുസ്‍തകം തനിക്ക് നടൻ രജനികാന്ത് സമ്മാനമായി നല്‍കിയെന്നും തമന്ന വെളിപ്പെടുത്തി.

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് തനിക്ക് സ്വപ്‍നം യാഥാര്‍ഥ്യമാകുന്നതുപോലെ ആണെന്ന് 'ജയിലറി'ലെ നായിക തമന്ന വ്യക്തമാക്കുന്നു. ബുക്കില്‍ ഓട്ടോഗ്രാഫുമായാണ് സമ്മാനം നല്‍കിയത്. മോഹൻലാലും അതിഥി വേഷത്തില്‍ ചിത്രത്തിലുണ്ട് എന്ന ഒരു പ്രത്യേകതയും ഉണ്ട്. രമ്യാ കൃഷ്‍ണനും നിര്‍ണായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുനില്‍, ജാക്കി ഷ്രോഫ്, വസന്ത രവി, ജി മാരിമുത്ത്, റിത്വിക, സധു തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങള്‍ ഉണ്ട്.

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും നെല്‍സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജയിലര്‍'.

അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. 'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം ആണ് എന്നതിനാല്‍ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

Read More: 'അച്ഛന്റെ അവസാനത്തെ പിറന്നാള്‍', വീഡിയോയുമായി അഭിരാമി സുരേഷ്

'ജയിലര്‍' എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ രജനികാന്തിന്റെ നായികയാണ് തമന്ന.

YouTube video player