സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. തിരക്കഥ ഫ്രാന്‍സിസ് തോമസ്. 

ജയസൂര്യ നായകനാവുന്ന പ്രശോഭ് വിജയന്‍ ചിത്രം 'അന്വേഷണ'ത്തിന്റെ റിലീസ് തീയ്യതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. ഈ മാസം 31നാണ് ചിത്രം തീയേറ്ററുകളിലെത്തുക. 'ലില്ലി' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് പ്രശോഭ് വിജയന്‍.

'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. തിരക്കഥ ഫ്രാന്‍സിസ് തോമസ്. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലാ ശങ്കറും സലില്‍ വിയുമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി.