വിമർശനങ്ങൾക്ക് മറുപടിയുമായി റെന ഫാത്തിമ.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ, ബിഗ്ബോസ് മൽസരാർത്ഥി എന്നീ നിലകളിൽ പ്രശസ്തയാണ് റെന ഫാത്തിമ. സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം തന്നെ റെനക്കുണ്ട്. അടുത്തിടെ സ്വന്തമാക്കിയ വളർത്തുനായയെയും അതിനെച്ചൊല്ലി ഉയരുന്ന മതപരമായ വിമർശനങ്ങളെയും കുറിച്ചുള്ള റെനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആദിലയയും നൂറയും ഒരു വളർത്തുനായയെ വാങ്ങിയതു കണ്ടാണ് താനും ഒരു നായക്കുട്ടിയെ വാങ്ങിയതെന്നു പറഞ്ഞാണ് റെന സംസാരിച്ചു തുടങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

''അവർ എന്നോട് ഇത്ര വലിയ ചതി ചെയ്യുമെന്ന് കരുതിയില്ല. ബാംഗ്ലൂരിൽ ഫ്ലാറ്റെടുത്ത് സാമ്പത്തികമായി ഒന്ന് സെറ്റിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കൈയ്യിൽ പണം പോലും കുറവാണ്. എന്നിട്ടും അവരുടെ ഇൻഫ്ലൂവൻസ് കാരണം ഞാനും ഒരു പപ്പിയെ വാങ്ങി'', റെന വീഡിയോയിൽ പറഞ്ഞു.

നായയെ വളർത്തുന്നതിനെതിരെ ഉയർന്ന മതപരമായ വിമർശനങ്ങൾക്കും റെന മറുപടി പറഞ്ഞിട്ടുണ്ട്. '‌'ഞാൻ പട്ടിയെ പണ്ട് തൊട്ടതിന്റെ പേരിൽ ഏഴ് പ്രാവശ്യം ചെളി വെള്ളത്തിൽ കുളിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു പ്രാവശ്യം മാത്രമാണ് ചെളി വെള്ളത്തിൽ കുളിക്കേണ്ടത് ബാക്കിയുള്ള ആറ് പ്രാവശ്യവും നോർമൽ വെള്ളത്തിൽ കുളിച്ചാൽ മതിയെന്ന് ഒരുപാട് പേർ അതുകണ്ട് എന്നോട് പറഞ്ഞു. അന്ന് അറിവില്ലായ്മ കൊണ്ട് ചെയ്‍തതാണ്. പട്ടിയുടെ ഉമിനീരോ ദ്രാവകമോ ശരീരത്തിൽ പറ്റിയാൽ മാത്രമാണ് ചെളി വെള്ളത്തിൽ കഴുകേണ്ടതെന്നാണ് ഇസ്ലാമിക നിയമം. വെറുതെ തൊട്ടാൽ കുളിക്കേണ്ട ആവശ്യമില്ല. അന്ന് എന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്. ഇത്രയും മാത്രമാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. പക്ഷേ, ഞാൻ ഇസ്ലാം മതത്തിനെ താഴ്ത്തി പറഞ്ഞതുപോലെ തോന്നിയെന്ന് ചിലർ പറഞ്ഞു. ഇസ്ലാം മതം ഭയങ്കര മോശമാണെന്ന രീതിയിലേക്ക് നിങ്ങൾ എന്തിനാണ് വളച്ചൊടിക്കുന്നത്?. ഇസ്ലാമിൽ പട്ടികൾ ഹറാമാണ്. അങ്ങനെയാണെങ്കിൽ തന്നെ ഞാൻ അങ്ങ് സഹിച്ചു'', റെന കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക