രേണു സുധി പേരും മാറ്റി.

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ചതിനു പിന്നാലെ പേരും മാറ്റി സമൂഹമാധ്യമങ്ങളിലെ താരവും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. രേണു സുധി എന്നത് രേഷ്മ പി. തങ്കച്ചന്‍ എന്നാക്കിയാണ് പേര് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് വേരിഫൈഡ് ആയതോടെയാണ് ഈ പേരുമാറ്റം. എന്നാൽ, പ്രൊഫൈൽ നെയിം ഇപ്പോഴും രേണു സുധി എന്നു തന്നെയാണ്. നേരത്തെ യൂസർനെയിമിലും പ്രൊഫൈലിലും 'രേണു സുധി' എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ നാലു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

പേരിനെ ചൊല്ലി രേണുവിന് വലിയ രീതിയിൽ ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ ഈ പേരു മാറ്റം, ഈ പരിഹാസങ്ങൾക്കും ട്രോളുകൾക്കും നൽകിയ മറുപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ മറ്റൊരു വശത്ത്, ഇൻസ്റ്റഗ്രാം വെരിഫിക്കേഷൻ പ്രക്രിയയിൽ ഔദ്യോഗിക രേഖകളിലുള്ള പേര് ഉപയോഗിക്കേണ്ടതു മൂലമാകാം ഇത്തരത്തിലൊരു മാറ്റം നടത്തിയത് എന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സുധിയുടെ പേര് ഒപ്പം ചേർത്തുകൊണ്ട് പ്രശസ്തി നേടുകയാണ് രേണു ചെയ്യുന്നത് എന്ന രീതിയിലുള്ള വിമർശനം വലിയ രീതിയിൽ നേരിട്ടത് കൊണ്ട് തന്നെ പലരും 'സുധിയുടെ പേര് ഒഴിവാക്കിയത് നന്നായി' എന്നും പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെയും അതിനു മുൻപും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രേണു, ഷോയ്ക്ക് ശേഷവും ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടുകളും സ്റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലാണ്. ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറായ 'സബ്‌സ്‌ക്രിപ്ഷൻ' സേവനം പരീക്ഷിച്ച് നല്ലൊരു തുക തനിക്ക് വരുമാനമായി കിട്ടുന്നുണ്ടെന്നും അത് വേണ്ടെന്നു വെയ്ക്കുന്നില്ലെന്നും രേണു അടുത്തിടെ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക