കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയയാകുന്ന രേണു സുധി, തന്‍റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുന്നു.

രേണു സുധിയുടെ കാന്‍സര്‍ ചികിത്സയെക്കുറിച്ച് പറഞ്ഞ് സഹോദരി രമ്യ. കോട്ടയം മെഡിക്കല്‍ കോളെജില്‍ രേണുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തങ്ങളെ അറിയിച്ച കീമോതെറാപ്പിയുടേത് അടക്കമുള്ള പ്രധാന വിവരങ്ങളാണ് രേണുവിന്‍റെ യുട്യൂബ് ചാനലിലൂടെ സഹോദരി അറിയിച്ചത്. ഇന്നലെയാണ് രേണു സുധിയുടെ കീമോതെറാപ്പി ആരംഭിച്ചത്. ഇതിനായി മെഡിക്കല്‍ കോളെജിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ചിത്രീകരിച്ച വീഡിയോ ഇന്നലെത്തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. രേണുവും ഇപ്പോഴത്തെ തന്‍റെ മാനസികനിലയെക്കുറിച്ചും രോഗത്തെ ധൈര്യപൂര്‍വ്വം നേരിടുന്നതിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രേണു സുധിയുടെ വാക്കുകള്‍

എന്റെ ആദ്യ കീമോ സ്റ്റാർട്ട് ചെയ്യാൻ പോവുകയാണ്. ഡോക്ടർ പറഞ്ഞതനുസരിച്ച് കുറേ കീമോ ഉണ്ടെന്ന് തോന്നുന്നു. എന്നോട് പുറത്ത് നില്‍ക്കാന്‍ പറഞ്ഞിട്ട് എന്റെ ചേച്ചിയോടും ചേട്ടാപ്പിയോടും ആണ് ഡോക്ടർ കോൺഫിഡൻഷ്യൽ ആയിട്ട് കുറേ കാര്യങ്ങളൊക്കെ സംസാരിച്ചത്. അവര്‍ അതൊന്നും എന്നോട് പറഞ്ഞില്ല. ചിലപ്പോള്‍ എനിക്ക് കുറച്ച് സീരിയസ് കാര്യങ്ങളൊക്കെ ആയിരിക്കും. ഞാൻ അറിഞ്ഞത് വച്ച് എന്റെ കണ്ടീഷൻ കുറച്ച് മോശമാണ്. പക്ഷേ എങ്കിൽ പോലും പേടിച്ചിരിക്കുന്നവർക്ക്, അല്ലെങ്കിൽ ഇവിടെ ഒരു മുഴ വന്നല്ലോ അയ്യോ എനിക്ക് പേടിയാണ് എന്ന് വച്ചിരിക്കുന്നവർക്ക് ഒരു മാതൃക ആവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ ഒരിക്കലും അത് വച്ചുകൊണ്ടിരിക്കരുത്. എല്ലാ രോഗങ്ങൾക്കും ചികിത്സയുണ്ട്. നിങ്ങൾക്ക് ആ ഒരു മുഴ ഉണ്ടെങ്കിൽ നിങ്ങൾ അത് വന്ന് കാണിക്കുക, പരിശോധിക്കുക, തുടർ ചികിത്സ ചെയ്യുക. അല്ലാതെ അത് വച്ചുകൊണ്ടിരിക്കരുത് എന്ന് ഞാൻ എന്റെ അനുഭവം വച്ചിട്ട് നിങ്ങളെ അറിയിക്കുന്നു.

ഇന്നലെത്തന്നെ ഒരുപാട് പേര്‍ എനിക്കുവേണ്ടി വഴിപാട് കഴിപ്പിച്ചു. നാളെ മകമാണ്. ചിങ്ങമാസത്തിലെ മകത്തിലാണ് ഞാൻ ജനിച്ചത്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. കീമോയുടെ എഫക്റ്റും കാര്യങ്ങളും ഒക്കെ നിങ്ങളോട് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ഞാൻ അഹങ്കാരി ആയിരിക്കാം, ഞാൻ അങ്ങനെ ആയിരിക്കാം എന്നൊക്കെ പറയുന്ന കമന്റുകള്‍ ഉണ്ട്. പക്ഷേ ഋതപ്പനെ ഓര്‍ത്ത് നിങ്ങള്‍ പ്രാര്‍ഥിക്കുക. അവന് നല്ല വിഷമമുണ്ട്. ഫസ്റ്റ് കീമോ ആണ്. ഒരുപാട് പൈസയാകും കേട്ടോ. ലക്ഷങ്ങൾ ആകും എനിക്ക് മരുന്നിന്. പുറത്തു നിന്നുള്ള മരുന്നും കാര്യങ്ങളും ഒക്കെ ഉണ്ട്. ഞാൻ പിരിവെടുക്കുന്നതല്ല. നിങ്ങളുടെ പ്രാർത്ഥനയാണ് ഏറ്റവും വലിയ സപ്പോർട്ട്. നിങ്ങൾ എന്റെ ചാനൽ സപ്പോർട്ട് ചെയ്യുക. എന്റെ സബ്സ്ക്രൈബേഴ്സ് പോകാതെ ഇരിക്കുക. ഞാൻ തിരിച്ചുവരും. എന്റെ ചേച്ചി ജോലി രാജി വെച്ചു. അതാണ് എനിക്ക് ഏറ്റവും വലിസ സങ്കടം. ചേച്ചി എന്നെ നോക്കാൻ വേണ്ടിയിട്ട് ജോലി നിർത്തി റിസൈൻ ചെയ്തതാണ്. രക്തബന്ധത്തിൽ പെട്ട ആരെങ്കിലും നോക്കണം എന്നെ. അതാണ് ഡോക്ടർ പറഞ്ഞത്.

എന്റെ ചേച്ചിയോടും ചേട്ടനോടും എന്താണ് ഡോക്ടർ പറഞ്ഞതെന്ന് ഇപ്പോഴും എനിക്കറിയില്ല. ചിലപ്പോൾ സീരിയസ് ആയിരിക്കും. എനിക്ക് ഒന്നും അറിയില്ല. ഒന്നും അറിയാതെയാണ് ഞാൻ പോകുന്നത്. നിങ്ങള്‍ എന്‍റെ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യണം. എനിക്ക് അതിലൂടെ വരുമാനം കിട്ടി കഴിഞ്ഞാൽ മാത്രമേ ഈ രോഗത്തിന് മരുന്നുകളൊക്കെ മേടിക്കാൻ പറ്റൂ. ബിഗ് ബോസിലുള്ള മിക്കവരും എന്നെ വിളിച്ചു സംസാരിച്ചു. പിന്നെ ഒരുപാട് സെലിബ്രേറ്റികൾ വിളിക്കുന്നുണ്ട്. എത്ര വർഷം ഞാൻ പോകും എന്ന് അറിയില്ല. എത്ര വർഷം പോയാലും എന്റെ ഋതപ്പന് വേണ്ടിയിട്ട് നിങ്ങൾ പ്രാർത്ഥിക്കുക. അവന്റെ അമ്മ തിരിച്ചുവരാൻ പ്രാർത്ഥിക്കുക.

രേണുവിന്‍റെ സഹോദരി രമ്യ പറയുന്നു

ഇന്നലെ ഞങ്ങൾ മെഡിക്കൽ കോളെജില്‍ എത്തുമ്പോൾ ഡോക്ടര്‍മാര്‍ ഞങ്ങളോട് സംസാരിച്ചിരുന്നു. ഇന്നാണ് ആദ്യ കീമോ സ്റ്റാർട്ട് ചെയ്യുന്നത്. മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വെച്ച് അങ്ങനെ ആറെണ്ണമാണ് മൊത്തം. ഈ ആറ് കീമോ കഴിഞ്ഞിട്ട് പിന്നെ സർജറിയാണ് അവര്‍ പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയാണ് അവള്‍ക്ക് ഇതുവരെ പോകാനുള്ള ധൈര്യം കൊടുത്തത്. മുന്നോട്ടും എല്ലാരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming