മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ 'ദുഷ്യന്തനാ'യി വേഷമിടുന്ന ചിത്രം.

സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'ശാകുന്തള'ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ശകുന്തളയുടെ കഥപറയുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശർമ്മ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ 'ദുഷ്യന്തനാ'യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്‍റെ നിര്‍മ്മാതാവാണ് ദില്‍ രാജു.

Mallika Mallika - Lyrical | Shaakuntalam | Samantha | Ramya Behara | Mani Sharma | Gunasekhar

അതേസമയം, യശോദയാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വാടക ​​ഗർഭധാരണത്തിന്റെ പുറകിൽ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. നടന്‍ ഉണ്ണി മുകുന്ദൻ നായകനായും വില്ലനായും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഹരി-ഹരീഷ് ജോഡിയാണ്. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് യശോദ നിര്‍മ്മിച്ചത്. 

'എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നി': മഞ്ജു വാര്യരെ കുറിച്ച് രാധിക