ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക.
ഏറെ നാളായി സിനിമാസ്വാദകർ കാത്തിരിക്കുന്നൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഒരെത്തും പിടിയും തരാത്ത രീതിയിലുള്ള പ്രമോഷൻ മെറ്റീരിയലുകളും പ്രേക്ഷകരെ ആവേശത്തിരയിൽ ആഴ്ത്തിയിട്ടുണ്ട്. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന്റെ വൻ അപ്ഡേറ്റ് വരുന്നുവെന്ന വിവരം പുറത്തുവരികയാണ്.
മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ ലോഞ്ച് നാളെ നടക്കുമെന്നാണ് വിവരം. കൊച്ചിയിൽ വച്ചാകും ഇത് നടക്കുകയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിൽ മോഹൻലാൽ അടക്കമുള്ള എല്ലാ അഭിനേതാക്കളും ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തും. നാളെ തന്നെ ചിലപ്പോൾ ട്രെയിലർ റിലീസ് ചെയ്യുമെന്നും ചർച്ചകളുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക. വൻ ഹൈപ്പുള്ള ചിത്രം ആയത് കൊണ്ടുതന്നെ ആദ്യദിനം മുതൽ മികച്ച കളക്ഷനും വാലിബന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ മറ്റ് റിലീസുകളും ഇല്ല. ഫാൻ തിയറികളെ മാറ്റി മറിക്കുന്ന കഥ പറച്ചിലാകും മലൈക്കോട്ടൈ വാലിബനിലൂടെ എത്തുന്നതെന്നാണ് വിവരം. ഇക്കാര്യം ഒരിക്കൽ മോഹൻലാൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്തായാലും എട്ട് ദിവസത്തെ കൂടി കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ ചിത്രം സിനിമാസ്വാദകർക്ക് മുന്നിൽ എത്തും.
മകളുടെ വിവാഹ തിരക്ക്, എന്നിട്ടും പറഞ്ഞ വാക്കുപാലിച്ച് സുരേഷ് ഗോപി; ജസ്നാ സലീമിന് ആഗ്രഹ സഫലീകരണം
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അതേസമയം, ചിത്രം രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുക എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വിശദീകരണം നല്‍കിയിട്ടില്ല. പിഎസ് റഫീഖ് ആണ് ലിജോയ്ക്ക് ഒപ്പം ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
