Asianet News MalayalamAsianet News Malayalam

വിവാഹം രാജസ്ഥാനിൽ, റിസപ്ഷൻ ഹൈദരാബാദിൽ; നാഗചൈതന്യ- ശോഭിത വിവാഹം 2025ൽ- റിപ്പോർട്ട്

ഈ മാസം ആദ്യമാണ് തെലുങ്ക് നടി ശോഭിത ധൂലിപാലയും നാ​ഗചൈതന്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്.

reports says Naga Chaitanya and Sobhita Dhulipala To Marry In Rajasthan In March 2025
Author
First Published Aug 22, 2024, 7:59 AM IST | Last Updated Aug 22, 2024, 7:59 AM IST

തെന്നിന്ത്യൻ സിനിമാ ലോകം ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടി സാമന്തയും നടൻ ​നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും 2021ൽ വേർപിരിഞ്ഞു. ഇതിന് പിന്നാലെ നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ പ്രാചരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ നാ​ഗ ചൈതന്യ വിവാ​ഹിതനാകാൻ പോവുകയാണ്. 

ഈ മാസം ആദ്യമാണ് തെലുങ്ക് നടി ശോഭിത ധൂലിപാലയും നാ​ഗചൈതന്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ഇരുവരുടെയും വിവാഹനിശ്ചയ ഫോട്ടോകൾ പങ്കിട്ട് നാ​ഗാർജുനയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ താരങ്ങളുടെ വിവാഹം എന്നാണ് നടക്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം മാർച്ചിലോ ആകും വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിൽ വച്ചാകും വിവാഹമെന്നും വിവരമുണ്ട്.ഹൈദരാബാദിൽ വച്ചാകും റിസപ്ഷൻ.  

"ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്‍റെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം", എന്നായിരുന്നു വിവാഹ നിശ്ചയ വാർത്ത പങ്കിട്ട് നാഗാര്‍ജുന കുറിച്ചിരുന്നത്. 

ചെലവ് 600 കോടി, നേടിയത് 1100 കോടി; ദൃശ്യവിസ്മയമൊരുക്കിയ കൽക്കി 2898 എഡി ഒടിടിയിൽ എത്തി

ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാലയുടെ സിനിമാ അരങ്ങേറ്റം. അദിവി സേഷ് നായകനായ ​ഗൂഢാചാരി എന്ന ചിത്രത്തിലൂടെ 2018 ലാണ് ശോഭിത തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളായ സിനിമാപ്രേമികള്‍ക്കും പരിചിതയാണ് ശോഭിത ധൂലിപാല. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios