1954 ല്‍ ആരംഭിച്ച കാന്‍ ലയണ്‍സ് ഫെസ്റ്റിവല്‍, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രിയുടെ മക്കയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു ഒരു അന്താരാഷ്ട്ര വേദിയില്‍ 'റെസ്‌ക്യൂ കോഡ്'നു ലഭിച്ച അംഗീകാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്
കൊച്ചി: സര്‍ഗാത്മക ആശയവിനിമയങ്ങള്‍ ആഘോഷിക്കപ്പെടുന്ന ആഗോള വേദികളിലൊന്നായ ഫ്രാന്‍സിലെ കാന്‍സ് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയില്‍ പ്രശസ്തി നേടി റെസ്‌ക്യൂ കോഡ്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കുട്ടികള്‍ക്കായി മലയാളിയായ അജയ് കുമാര്‍ ആവിഷ്‌കരിച്ച ക്രിയേറ്റീവ് കാംപെയ്‌നാണ് ചിത്രം.
1954 ല്‍ ആരംഭിച്ച കാന്‍ ലയണ്‍സ് ഫെസ്റ്റിവല്‍, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രിയുടെ മക്കയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു ഒരു അന്താരാഷ്ട്ര വേദിയില്‍ 'റെസ്‌ക്യൂ കോഡ്'നു ലഭിച്ച അംഗീകാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്, ഇവിടെ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകളിലേക്ക് എത്തുമ്പോഴാണ്. ഓരോ ഏഴ് കുട്ടികളില്‍ ഒരാള്‍ വീതം അവരുടെ മാതാപിതാക്കളുടെ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്നും എവിടെ നിന്നും സഹായം തേടാന്‍ അല്ലാത്ത അവസ്ഥയിലുമാണുള്ളതെന്നുമുള്ള ഞെട്ടിക്കുന്ന സത്യം സര്‍ക്കാര്‍ കണക്കുകളില്‍ തന്നെ വ്യക്തമാകുന്നിടത്താണ് സീക്രട്ട് കോഡ് വ്യത്യസ്തമാകുന്നത്.
ഈ സൃഷ്ടിപരമായ പരിശ്രമത്തിലൂടെ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനും മനുഷ്യബന്ധങ്ങളെ മലീമസമാക്കുന്നവരില്‍ (Toxic) അവബോധം സൃഷ്ടിക്കാനും നല്ല മനസ്സുള്ള മാതാപിതാക്കളാകാന്‍ പ്രചോദിപ്പിക്കാനും കഴിയും. മാനേജ്‌മെന്റ് ചിന്തകനും സര്‍വമംഗല എന്ന എന്‍ ജി ഒയുടെ ആര്‍ട്ട് ഡയറക്ടറുമായ അജയ് കുമാര്‍ രൂപീകരിച്ച ഈ മഹത്തായ ലക്ഷ്യത്തെ ലൈഫോളജി എന്ന കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പും പിന്തുണയ്ക്കുന്നു.
'വളരെ സെന്‍സിറ്റീവ് വിഷയമായതിനാല്‍ തന്നെ സാധാരണ സമൂഹം നിശബ്ദത പാലിക്കുന്ന വിഷയമാണിത്, അജയയുടെ സര്‍വമംഗലയും ലൈഫോളജിയും മുന്നോട്ട് വയ്ക്കുന്ന ആശയം കുരുന്നു ബാല്യത്തെ നശിപ്പിച്ചു കളയുന്ന ഈ വലിയ സാമൂഹിക പ്രശ്‌നത്തിലേക്ക് വെളിച്ചം വീശുന്ന, ധീരവും മൂല്യവത്തുമായ ഒരു സംരംഭമാണ്,' എന്നാണ് ജൂറിയുടെ കൂട്ടായ അഭിപ്രായം.'കുട്ടിയുടെ സംരക്ഷിത ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതിനൊപ്പം ഈ ഗുരുതരമായ പ്രശ്‌നത്തെ രഹസ്യാത്മക രീതിയില്‍ അഭിസംബോധന ചെയ്യുന്നതിനുള്ള ആഗോള തലത്തിലെ തന്നെ ആദ്യ സംരംഭങ്ങളിലൊന്നാണിത്' എന്ന് ചര്‍ച്ചാ ഫോറം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള ഗെയിമിംഗ് കമ്മ്യൂണിറ്റിക്കിടയില്‍ ഉയര്‍ന്ന തലത്തിലുള്ള അവബോധം സൃഷ്ടിക്കാനായി കാംപയ്ന്‍ ഒന്നിലധികം മീഡിയ ചാനലുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. വ്യവസായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഗെയ്മിംഗ് വ്യവസായം അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയിലൂടെ വിവിധ മള്‍ട്ടിപ്ലെയര്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്ന കുട്ടികളാണ് ഈ കമ്മ്യൂണിറ്റിയുടെ വലിയൊരു ഭാഗം. കോവിഡ് ഈ മേഖലയ്ക്ക് ഉത്തേജനവുമായി. കുട്ടികള്‍ക്ക് ഇപ്പോള്‍ യഥാര്‍ത്ഥ ലോകത്തെ അപേക്ഷിച്ച് കൂടുതല്‍ വെര്‍ച്വല്‍ സുഹൃത്തുക്കളാണ് ഉള്ളത്. ഗെയിമിംഗ് ലോകം അവരുടെ ഇടമാണ്, അവിടെ അവര്‍ സഹ ഗെയിമര്‍മാരുമായി മണിക്കൂറുകളോളം സ്വതന്ത്രമായി ഇടപഴകുന്നുമുണ്ട്. ഇവര്‍ക്കിടയില്‍ ആശയവിനിമയം നടത്താനും ബോധവത്കരണത്തിന്റെ ഒരു വലിയ തലം സൃഷ്ടിക്കാനും ഇരകള്‍ക്ക് രഹസ്യമായി സഹായം ലഭിക്കാനും ഇത്തരത്തില്‍ ഈ അവസരവും പ്രയോജനപ്പെടുത്താം.
'കുട്ടികള്‍ക്ക് അവരുടെ മനസ്സിലെ ആശങ്കകളും പ്രകടിപ്പിക്കാന്‍ വിശ്വസനീയവും സമീപിക്കാവുന്നതുമായ പിന്തുണയുടെ കൈ നീട്ടേണ്ടത് അത്യാവശ്യമാണ്. ഈ തലത്തിലെ ഒരു ചുവടുവെപ്പായിട്ടാണ് ഞങ്ങള്‍ ഈ സംരംഭത്തെ കാണുന്നത്,' സര്‍വമംഗല ചീഫ് ക്യൂറേറ്റര്‍ അജയ കുമാര്‍ പറഞ്ഞു.
'ലൈഫോളജി ഒരു ഗൈഡന്‍സ് പ്ലാറ്റ്‌ഫോമാണ്, ഇത് ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി ഉപയോഗിക്കുന്നു.' ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഞങ്ങളുടെ പങ്ക് അതിലൊതുങ്ങുന്നില്ലെന്നും സമൂഹത്തില്‍ അത് വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 'ആയിരക്കണക്കിന് കുട്ടികളെ സഹായിക്കാനുള്ള ഞങ്ങളുടെ ആശയമാണ് റെസ്‌ക്യൂ കോഡ്,' ലൈഫോളജി സിഇഒ പ്രവീണ്‍ പരമേശ്വര്‍ പറഞ്ഞു.
'മിക്ക കുട്ടികളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഓഫ്‌ലൈനിനേക്കാള്‍ കൂടുതല്‍ സംവേദനാത്മകവും സമ്പന്നവുമാണെന്ന് വിശ്വസിക്കുന്നു. ഇത് റോബ്ലോക്‌സ്, സിഒഡി: മൊബൈല്‍ മുതലായവ പോലുള്ള ഗെയിമുകളുടെ ജനപ്രീതിയിലേക്ക് നയിച്ചു. ഏതെങ്കിലും ഗാര്‍ഹിക പീഡനത്തിന് സമാനമായി, ഓണ്‍ലൈനിലൂടെയുള്ള വരുന്ന ഏതെങ്കിലും ദുരുപയോഗത്തിനെതിരെ അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയണമെന്നില്ല, ഇത്തരം സാഹചര്യത്തില്‍ കാര്യം വരുമ്പോള്‍, കുട്ടികള്‍ ഇന്റര്‍മിറ്റന്റ് എക്‌സ്‌പ്ലോസിവ് ഡിസോര്‍ഡറിലേക്ക് പോകും. ചിലപ്പോള്‍, അവരുടെ മാതാപിതാക്കളാല്‍ ശ്രദ്ധിക്കപ്പെടാതെ അത് മനസ്സിലാക്കാനോ അതില്‍ നിന്ന് പുറത്തുകടക്കാനോ പങ്കിടാനുള്ള ധൈര്യം കണ്ടെത്താനോ അവര്‍ക്ക് ബുദ്ധിമുട്ടാണ്', ആറ്റത്തിന്റെ യാഷ് കുല്‍ശ്രേഷ്ഠ പറഞ്ഞു.
ഇപ്പോള്‍, ഒരു കുട്ടിയെ രഹസ്യമായി ഒരു അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുന്ന ഒന്നും തന്നെയില്ല. കൗണ്‍സിലര്‍മാര്‍, ലൈഫോളജിസ്റ്റുകള്‍, എന്‍ജിഒകള്‍ എന്നിവരുടെ ഇടപെടല്‍ ഏതെങ്കിലും ശാരീരിക ഉപദ്രവം ചെയ്യുന്നതിന് മുമ്പ് മാതാപിതാക്കളെ രണ്ട് തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ലൈഫോളജി, അജയ സര്‍വമംഗല തുടങ്ങിയ ധീരരായ പങ്കാളികള്‍ ഈ ആശയത്തില്‍ വിശ്വസിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കുല്‍ശ്രേഷ്ഠ കൂട്ടിച്ചേര്‍ത്തു.
മികച്ച രക്ഷാകര്‍ത്താവാകുന്നതും ഭയപെടുത്തുന്ന രക്ഷാകര്‍ത്താവാകുന്നതും തമ്മില്‍ ഉള്ള വേര്‍തിരിവ് വളരെ ഇടുങ്ങിയതാണ്. ടോക്‌സിക് ആയ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയും കുട്ടികളുടെ ആര്‍ദ്രത സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ മൊത്തത്തിലുള്ള കടമയാണ്.
