വില്ലേജ് റോക്സ്റ്റാര്‍ എന്ന ഒറ്റച്ചിത്രത്തോടെ ദേശീയശ്രദ്ധ നേടിയ ചലച്ചിത്രകാരിയാണ് റിമാ ദാസ്. റിമാ ദാസ് സംവിധാനം ചെയ്‍ത പുതിയ ചിത്രമായ ബുള്‍ബുള്‍ കാൻ സിംഗ് ആണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലെ (ഐഎഫ്എഫ്‍എം) ഉദ്ഘാടനചിത്രം.

അസമിലെ ബുള്‍ബുള്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ബുള്‍ബുള്‍ കാൻ സിംഗ്.  ചിത്രം 2018 ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ചിത്രം  ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലെ ഉദ്ഘാടനചിത്രമായി തെരഞ്ഞെടുത്തിരിക്കുകയാണ്. ചിത്രം ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത റിമാ ദാസ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഓഗസ്റ്റ് എട്ടിന് ആണ് ചലച്ചിത്രോത്സവം തുടങ്ങുക. റിമാ ദാസ് ആദ്യമായി സംവിധാനം ചെയ്‍ത വില്ലേജ് റോക്സ്റ്റാറിന് മികച്ച സിനിമയ്‍ക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഭനിത ദാസിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.