റിമി ടോമി പാടി അഭിനയിച്ച മ്യൂസിക് ആല്‍ബമാണ് സുജൂദല്ലേ. ആരാധകര്‍ കാത്തിരുന്ന 'സുജൂദല്ലേ' മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സാമൂഹ്യമാധ്യത്തിലൂടെ പുറത്തുവിട്ടു. പ്രതീഷ് ജേക്കബ് ആണ് വീഡിയോയില്‍ റിമി ടോമിക്കൊപ്പം അഭിനയിക്കുന്നത്. സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് വീഡിയോയിലൂടെ ഇതള്‍ വിരിയുന്നത്. ഷാരോണ്‍ കെ വിപിന്റേതാണ് കണ്‍സെപ്റ്റും സംവിധാനവും.  റോണി റാഫേലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

റിമി ടോമിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. നവ്യാ നായര്‍, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങള്‍ റിമി ടോമിക്കും സംഘത്തിനും ആശംസകള്‍ നേര്‍ന്ന് ഗാനം റിലീസ് ചെയ്യുകയായിരുന്നു. നമസ്‍കാരം, പ്രണാമം എന്ന അര്‍ഥത്തിലാണ് 'സുജൂദല്ലേ' എന്ന പേര്. മ്യൂസിക് വീഡിയോയുടെ പേര് പോലെ തന്നെ മനോഹരമാണ് പാട്ടും ദൃശ്യങ്ങളും. റിമി ടോമി തന്നെ മ്യൂസിക് വീഡിയോയില്‍ നായികയായി എത്തുന്നുവെന്നതു തന്നെയാണ് പ്രത്യേകത. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ് 'സുജൂദല്ലേ'യുടെയും വരികള്‍ രചിച്ചിരിക്കുന്നത്.

ആമോഷ് പുതിയാട്ടില്‍ ആണ് മ്യൂസിക് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

റിമി ടോമിയും പാട്ടും അഭിനയവും ഒരുപോലെ മനോഹരമായിരിക്കുന്നുവെന്നാണ് മ്യൂസിക് വീഡിയോ കണ്ടവര്‍ പറയുന്നതും.