മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതരാകയുമൊക്കെയാണ് റിമി ടോമി. സിനിമ വിശേഷങ്ങളും ഫോട്ടോകളും റിമി ടോമി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്.  റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഒരു ഹോട്ടലില്‍ നിന്നുള്ള ഫോട്ടോയാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്.

ഇടയ്‍ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം എന്നാണ് റിമി ടോമി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. മംഗലാപുരത്തെ കാന്താരി എന്ന ഹോട്ടലില്‍ നിന്നുള്ളതാണ് ഫോട്ടോ. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.