യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് വി.ഡി. സതീശനെ പുകഴ്ത്തി നടി റിനി ആൻ ജോർജ്. സതീശൻ കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യനാണെന്നും അദ്ദേഹം പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് സതീശനെ വാഴ്ത്തിയ കാര്യവും റിനി ഓർമ്മിപ്പിച്ചു.

കൊച്ചി: കേരളത്തിൽ യുഡിഎഫ് നേടിയ വമ്പൻ വിജയത്തിൽ പ്രതികരണവുമായി നടിയും മോഡലുമായ റിനി ആൻ ജോർജ്. കോൺ​ഗ്രസ് നേതാവ് വി.ഡി. സതീശനെ പുകഴ്ത്തിയാണ് റിനിയുടെ പോസ്റ്റ്. വി.ഡി. സതീശൻ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യനാണ് സതീശനെന്നും റിനി കുറിച്ചു. സാക്ഷാൽ കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്ത്തിയ വി ഡി സതീശൻ. 'മറ്റാരുണ്ട് വിഡിഎസ് അല്ലാതെ' എന്നും റിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ കോൺ​ഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണമുന്നയിച്ച വ്യക്തിയായിരുന്നു റിനി.

Add Asianetnews as a Preferred SourcegooglePreferred

റിനിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

"100 സീറ്റുകൾക്ക് മുകളിൽ നേടും"…

"5 ജില്ലകൾ തൂത്തുവാരും"...

"ഡസൻ കണക്കിന് മന്ത്രിമാർ തോൽക്കും"..

പറഞ്ഞ ഓരോ വാക്കും കിറുകൃത്യം...

കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യൻ...

സാക്ഷാൽ കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്ത്തിയ

വി ഡി സതീശൻ

'മറ്റാരുണ്ട്

VDS

അല്ലാതെ'