Asianet News MalayalamAsianet News Malayalam

ആക്ഷനില്‍ ത്രസിപ്പിക്കും, കാന്താര പ്രീക്വല്‍ സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്

കാന്താരയുടെ അപ്‍ഡേറ്റ് പുറത്ത്.

Rishab Shetty Kantara prequel film updates out hrk
Author
First Published Aug 21, 2024, 1:15 PM IST | Last Updated Aug 21, 2024, 1:15 PM IST

ഋഷഭ് ഷെട്ടിയുടെ കാന്താര ദേശീയ അവാര്‍ഡില്‍ മിന്നിത്തിളങ്ങിയിരുന്നു. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. അതിനാല്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന് പ്രാധാന്യം നല്‍കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്തന്.

ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനത്തോടെയായിരിക്കും ഇനി നടക്കുക എന്നാണ് റിപ്പോര്‍ട്ട്.  ഇനി നടക്കുക നാലാമത്തെ ഷെഡ്യൂളാണ്. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു.

ബോളിവുഡില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി നേരത്തെ പറഞ്ഞ മറുപടിയും ചര്‍ച്ചയായിരുന്നു. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്‍ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്‍തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

കാന്താര 2022 സെപ്‍തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്‍ക്ക് ഗുണമായത്. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‍നാഥായിരുന്നു സംഗീതം.

Read More: ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios