Asianet News MalayalamAsianet News Malayalam

'കാന്താര 2'ഉം ഞെട്ടിക്കും, 11 കിലോ കുറച്ച് ഋഷഭ് ഷെട്ടി, ഒന്നാം ഭാഗത്തിന്റെ ഒമ്പതിരട്ടി ബജറ്റ്

കാന്താരയുടെ ഒമ്പത് മടങ്ങായിരിക്കും രണ്ടാം ഭാഗത്തിന്റെ ബജറ്റ്.

 

Rishab Shetty lost 11 kg for Kantara 2 hrk
Author
First Published Sep 15, 2023, 10:10 AM IST

രാജ്യത്താകെ വിസ്‍മയിപ്പിച്ചതാണ് കാന്താര. കാന്താരയില്‍ നായകൻ ഋഷഭ് ഷെട്ടിയായിരുന്നു. സംവിധാനവും ഋഷഭ് ഷെട്ടി. ഭാഷാഭേദമന്യേ ഏറ്റെടുത്ത കാന്താരയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

തുടര്‍ച്ചയല്ല കാന്താര 2

തുടര്‍ച്ചയായിട്ടല്ല കാന്താര 2 എത്തുന്നത്. കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. കാന്താര രണ്ട് പ്രദര്‍ശനത്തിനെത്തുക അടുത്ത വര്‍ഷം ആയിരിക്കും.

അമ്പരപ്പിച്ച കാന്താര

കാന്താര 2022 സെപ്‍തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്‍ക്ക് ഗുണമായത്. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം.  അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‍നാഥായിരുന്നു സംഗീതം.

ക്ലൈമാക്സില്‍ ഞെട്ടിച്ച കാന്താര

അവസാന 20 മിനിട്ടില്‍ ഋഷഭ് ചിത്രം ഞെട്ടിച്ചു. ക്ലൈമാക്സായിരുന്നു കാന്താരയുടെ പ്രധാന ആകര്‍ഷണം. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബജറ്റ് വെറും 16 കോടിയായിരുന്നെങ്കിലും കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു കാന്താര.

Read More: നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവിയും, ബോളിവുഡില്‍ ഇനി തെന്നിന്ത്യൻ നടിമാരുടെ കാലം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios