പാഗല്‍ ലേഡി എന്നു വിളിച്ചാല്‍ നല്ല തല്ല് കിട്ടുമെന്ന് ഫിറോസിനോട് റിതു.
ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുന്തോറും മത്സരം രൂക്ഷമാകുകയാണ്. ഓരോ മത്സരാര്‍ഥികളും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാൻ ശ്രമിക്കുന്നു. വിവാദങ്ങളുണ്ടാകുന്നു. ഇന്ന് റിതുവും ഡെയ്‍ഞ്ചര്‍ ഫിറോസും തമ്മില്‍ തര്‍ക്കിക്കുന്നതാണ് ബിഗ് ബോസില്‍ തുടക്കം മുതലേ കണ്ടത്. റിതുവിന്റെ വാദങ്ങളെ ആക്ഷേപിക്കാൻ ശ്രമിക്കുകയായിരുന്നു ഫിറോസ്. എന്നാല്‍ ഫിറോസിന് കൃത്യമായി മറുപടി നല്‍കി റിതും തിരിച്ചടിച്ചു.
പ്രപഞ്ചത്തിലെ വസ്‍തുക്കളുടെയും മൂല്യം മനസിലാക്കണമെന്ന് റിതു പറഞ്ഞു. സ്വയം തിരിഞ്ഞുനോക്കണം എന്നും റിതു പറഞ്ഞു. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതവും അര്‍ഥവത്തമാകുകയുള്ളൂവെന്ന് റിതു പറഞ്ഞു. സ്വയം തിരിച്ചറിയുന്നതിനെ കുറിച്ചുമാണ് റിതു പറഞ്ഞത്. എന്നാല്‍ പറയുന്നതിന് വിരുദ്ധമായിട്ടാണ് റിതു പെരുമാറുന്നത് എന്ന് ഫിറോസ് പറഞ്ഞു. താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് റിതു വിശദീകരിക്കുകയും ചെയ്‍തു.
അന്ന് എല്ലാവരെും തന്നെ എതിര്‍ത്തപ്പോള്‍ റിതു പറഞ്ഞ കാര്യം ഫിറോസ് വ്യക്തമാക്കി. എന്നാല്‍ ഫിറോസ് സ്‍ത്രകളെ കുറ്റം പറയുമ്പോള്‍ സജ്‍ന തിരുത്താത്തതിനെ കുറിച്ചാണ് താൻ പറഞ്ഞത് എന്ന് റിതു വ്യക്തമാക്കി. അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം എന്ന് ഫിറോസ് തിരിച്ചുചോദിച്ചു. ആ സ്‍പോട്ടില്‍ തന്നെ ആയിരിക്കണം തിരുത്തേണ്ടത് എന്ന് റിതു പറഞ്ഞു. തന്റെ ഭര്‍ത്താവിയിരുന്നെങ്കില്‍ താൻ തിരുത്തുമെന്ന് റിതു ഉദാഹരണരൂപേണ പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവായി സങ്കല്‍പത്തില്‍ പോലും കാണേണ്ട എന്ന് ഫിറോസ് പറഞ്ഞു.
എന്നാല്‍ താൻ ഒരു ഉദാഹരണം പറഞ്ഞതാണ് എന്ന് റിതു വ്യക്തമാക്കി. അയാള്‍ എന്തൊരു വളച്ചൊടിക്കലാണ് ബിഗ് ബോസേ എന്ന് റിതു ക്യാമറയെ നോക്കി പറഞ്ഞു. എങ്ങനെ അയാളോട് മിംഗിള്‍ ചെയ്യാൻ തോന്നുമെന്നും റിതു മന്ത്ര ചോദിച്ചു. അതിനിടയില്‍ വീണ്ടും ഫിറോസ് റിതുവിനോട് തര്‍ക്കിക്കാൻ വന്നു. പാഗല്‍ ലേഡിയെന്നും ഫിറോസ് വിളിച്ചു. പാഗല്‍ ലേഡി എന്നു വിളിച്ചാല്‍ നല്ല തല്ല് കിട്ടുമെന്ന് റിതു പറഞ്ഞു.
