അജയ് ദേവ്ഗണ്‍ നായകനായി പുറത്തിറങ്ങിയതാണ് ഗോല്‍മാല്‍ സിനിമകള്‍. ചിത്രത്തിന്റെ അഞ്ചാം ഭാഗവും പുറത്തിറങ്ങുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല.  കോമഡി ചിത്രമായിട്ടു തന്നെയായിരിക്കും ഗോല്‍മാല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ഷെട്ടി തന്നെയാണ് പുതിയ സിനിമയും സംവിധാനം ചെയ്യുക.  ഗോല്‍മാല്‍: ഫണ്‍ അണ്‍ലിമിറ്റഡ് ആണ് ആദ്യ ചിത്രം. 2001ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 2008ല്‍ രണ്ടാം ചിത്രമായ ഗോല്‍മാല്‍ റിട്ടേണ്‍സും പുറത്തിറക്കി. 2010ല്‍ ഗോല്‍മാലും എത്തി.  2017ലായിരുന്നു നാലാംഭാഗമായ ഗോല്‍മാല്‍ എഗെയിൻ പ്രദര്‍ശനത്തിന് എത്തിയത്. അതേസമയം തനാജി: ദ അണ്‍സംഗ് വാരിയര്‍ ആണ് അജയ്‍ ദേവ്ഗണിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.