Asianet News MalayalamAsianet News Malayalam

ക്യാമ്പസ് പശ്ചാത്തലമാക്കി ഒരു ചിത്രം കൂടി മലയാളത്തില്‍; 'താള്‍' വരുന്നു

ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

romantic thriller movie thaal first look poster anson paul nsn
Author
First Published Oct 30, 2023, 11:46 PM IST

ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് വലിയ ജനപ്രീതിയിലേക്കും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഗണത്തില്‍ ഒരു ചിത്രം കൂടി മലയാളത്തില്‍ എത്തുന്നു. ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന താള്‍ ആണ് ആ ചിത്രം. കോളെജിലെ രണ്ട് കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി ഒരുങ്ങിയിരിക്കുന്ന റൊമാന്റിക് ത്രില്ലർ ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. 

ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

 

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, സംഗീതം ബിജിബാൽ, ലിറിക്‌സ് ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ കരുൺ പ്രസാദ്, വിസ്‌താ ഗ്രാഫിക്സ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, കല രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ കിച്ചു ഹൃദയ് മല്ല്യ, ഡിസൈൻ: മാമി ജോ, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'ലിയോയില്‍ നായകനാവേണ്ടിയിരുന്നത് വിജയ് അല്ല, മറ്റൊരാള്‍'! ലോകേഷ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios