Asianet News MalayalamAsianet News Malayalam

രൂഹിയായി ജാൻവി കപൂര്‍, രാജ്‍കുമാര്‍ ചിത്രം റിലീസിന്

ജാൻവി കപൂര്‍ നായികയാകുന്ന ചിത്രമാണ് രൂഹി.

Roohi Teaser Janhvi Kapoor And Rajkummar Invitation
Author
Mumbai, First Published Feb 15, 2021, 3:07 PM IST

ജാൻവി കപൂറും രാജ്‍കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് രൂഹി. ഇത് ഹൊറര്‍ കോമഡി ചിത്രമാണ്. സിനിമയുടെ ചിത്രങ്ങള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ ഇപോള്‍ പുറത്തുവിട്ടിരിക്കുന്നു. ജാൻവിയും രാജ്‍കുമാറും തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തത്.  റൂഹി അഫ്‍സ എന്ന സിനിമയാണ് ഇപോള്‍ റൂഹി എന്ന പേരില്‍ എത്തുന്നത്.

ഹാര്‍ദിക് മേഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ശര്‍മയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അമലേന്ദു ചൗധിരയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദിനേഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ദൃശ്യങ്ങള്‍ ഇപോള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. ചെറു ദൃശ്യം മാത്രമായതിനാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ വ്യക്തമാകില്ല.

സിനിമ മാര്‍ച്ച് 11ന് ആണ് റിലീസ് ചെയ്യുക.

ജാൻവി കപൂര്‍ രൂഹി എന്ന കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദേവേന്ദ്ര മുര്‍ദേശ്വര്‍ ആണ്.

Follow Us:
Download App:
  • android
  • ios