എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കും. ചിത്രത്തിന് യോജിക്കുന്ന പേര് നിര്‍ദേശിക്കാനും പ്രേക്ഷകരോട് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൃഥ്വിരാജിനെയും പാര്‍വ്വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'മൈ സ്റ്റോറി'യിലൂടെ സംവിധായികയായി അരങ്ങേറിയ റോഷ്‌നി ദിനകറിന്റെ പുതിയ ചിത്രം വരുന്നു. സംവിധായകന്‍ ഒമര്‍ ലുലുവിന്റേതാണ് ചിത്രത്തിന്റെ കഥ. നിര്‍മ്മാണവും ഒമര്‍ തന്നെ. പുതുതായി ആരംഭിച്ച ഒമര്‍ ലുലു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. സിനിമ വൈകാതെ ആരംഭിക്കും.
ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മൂവരും ചേര്‍ന്ന് പ്രോജക്ട് അനൗണ്‍സ് ചെയ്തത്. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു നാടന്‍ പ്രണയകഥയാണ് സിനിമയെന്ന് ഒമറും റോഷ്‌നിയും അറിയിച്ചു. എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കും. ചിത്രത്തിന് യോജിക്കുന്ന പേര് നിര്‍ദേശിക്കാനും പ്രേക്ഷകരോട് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഒരു അഡാര്‍ ലവ്' ആണ് ഒമറിന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ അവസാനത്തെ ചിത്രം. താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മെയ് മാസത്തില്‍ ആരംഭിക്കുമെന്നും അതിനുശേഷമേ 'പവര്‍ സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരംഭിക്കൂവെന്നും ഒമര്‍ അറിയിച്ചു.
