ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ അജയ് ദേവ്ഗണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ബാഹുബലി എന്ന സിനിമയ്‍ക്ക് ശേഷം എസ് എസ് രാജമൌലി സംവിധാന ചെയ്യുന്ന സിനിമയാണ് ആര്‍ആര്‍ആര്‍. സിനിമയിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ അജയ് ദേവ്ഗണിന്റെ ഫസ്റ്റ് ലുക്കിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കരുത്തിന്റെ പ്രതീകമായിട്ടാണ് അജയ് ദേവ്ഗണ്‍ ചിത്രത്തിലുള്ളത്. അജയ് ദേവ്ഗണും ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അജയ് ദേവ്ഗണിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് ഫസ്റ്റ് ലുക്കിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

YouTube video player

അതേസമയം ആര്‍ആര്‍ആറിന്റെ വടക്കേ ഇന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയ പെൻമൂവീസുമായി വൻ തുകയ്‍ക്കാണ് ഇടപാട് നടന്നതെന്നാണ് വാര്‍ത്ത. എന്നാല്‍ തുക എത്രെയന്ന് വ്യക്തമാക്കിയിട്ടില്ല. പത്ത് ഭാഷകളിലാകും സിനിമ എത്തുക. രുധിരം രണം രൗദ്രം എന്ന് മുഴുവൻ പേരുള്ള സിനിമയില്‍ ജൂനിയര്‍ എൻടിആര്‍, രാം ചരണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‍ജര്‍ ജോണ്‍സണും ചിത്രത്തിലുണ്ട്. ആലിയ ഭട്ട് ആണ് നായിക.

ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.