ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിന്‍റെ ഭാഗമായി 2021 ഓഗസ്റ്റിൽ യുക്രൈനിലാണ് ‘നാട്ടു നാട്ടു’ ചിത്രീകരിച്ചത്.  

ഹൈദരാബാദ്: ആര്‍ആര്‍ആറിലെ പ്രശസ്തമായ 'നാട്ടു നാട്ടു' ഗാനവും യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മിലുള്ള ബന്ധം എന്താണ്. ഈ ഗാനത്തിന്‍റെ പശ്ചാത്തലത്തിലുള്ള കെട്ടിടം ഇപ്പോള്‍ ലോകമെങ്ങും ശ്രദ്ധ കേന്ദ്രമായ പ്രസിഡന്റ് സെലൻസ്‌കിയുടെ ഉക്രെയ്‌നിലെ ഔദ്യോഗിക വസതിയാണ്.

ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിന്‍റെ ഭാഗമായി 2021 ഓഗസ്റ്റിൽ യുക്രൈനിലാണ് ‘നാട്ടു നാട്ടു’ ചിത്രീകരിച്ചത്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇത്.

കീവിലെ മാരിൻസ്കി കൊട്ടാരത്തിന് മുന്നിലാണ് (യുക്രൈന്‍ പ്രസിഡൻഷ്യൽ പാലസ്) ചിത്രീകരണം നടന്നത്. ജൂനിയര്‍ എന്‍ടിആറും, രാം ചരണും മത്സരിച്ച് ചുവടുവച്ച എം എം കീരവാണി ഈണമിട്ട തെലുങ്ക് ഗാനത്തിന് ചന്ദ്രബോസാണ് വരികൾ എഴുതിയത്. രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ പതിപ്പ് 10 നവംബർ 2021 ന് പുറത്തിറങ്ങിയത്.

തെന്നിന്ത്യൻ സിനിമാതാരം രാംചരൺ ഈ വർഷം മാർച്ചിൽ ഉക്രെയ്നിനെക്കുറിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. ട്വിറ്ററിലെ ഒരു വീഡിയോയിൽ ഒരു ഉക്രേനിയൻ സൈനികൻ രാം ചരണിനെ പരാമർശിക്കുന്നതായി കാണിച്ചിരുന്നു.

Scroll to load tweet…

ആര്‍ആര്‍ആര്‍ പ്രമോഷന്‍ സമയത്ത് തെലുങ്കില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ രാജമൌലി തന്നെ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആ അഭിമുഖത്തില്‍ രാജമൌലി പറയുന്നത് ഇതാണ്. "യുക്രൈനിലാണ് ആ ഗാനം ചിത്രീകരിച്ചത്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് മുന്നിലായിരുന്നു. അടുത്ത് തന്നെ പാര്‍ലമെന്‍റും ഉണ്ട്. യുക്രൈന്‍ പ്രസിഡന്‍റ് മുന്‍പ് ഒരു ടെലിവിഷന്‍ താരം ആയതിനാല്‍ ഷൂട്ടിംഗ് അനുമതി ലഭിക്കാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രസിഡന്‍റ് ആകുന്നതിന് മുന്‍പേ ഒരു പരമ്പരയില്‍ പ്രസിഡന്‍റായി അഭിനയിച്ച വ്യക്തിയാണ്" - രാജമൌലി പറയുന്നു. 

YouTube video player

ജപ്പാനില്‍ എക്കാലത്തെയും വലിയ ഇന്ത്യന്‍ വിജയമായി ആര്‍ആര്‍ആര്‍; തകര്‍ത്തത് മുത്തുവിന്‍റെ റെക്കോര്‍ഡ്

ഗോൾഡൻ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിർദ്ദേശങ്ങൾ നേടി ആര്‍ആര്‍ആര്‍.!