'കാന്താര'യിലെ പ്രതിനായിക വേഷം കരിയറിനെ ബാധിക്കുമോ എന്ന് തുടക്കത്തിൽ ഭയന്നിരുന്നതായി നടി രുക്മിണി വസന്ത്
സപ്ത സാഗരദാച്ചേ എല്ലോ, മദ്രാസി, കാന്താരാ ചാപ്റ്റർ 1 എ ലെജൻഡ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് രുക്മിണി വസന്ത്. കാന്താരയിലെ കനകാവതി എന്ന കഥാപാത്രം പാൻ ഇന്ത്യൻ റീച്ച് ആണ് രുക്മിണിക്ക് നേടികൊടുത്തത്. ഇപ്പോഴിതാ കാന്താരയിലെ വഹ്സ്റ്റാതെ കുറിച്ച് സംസാരിക്കുകയാണ് രുക്മിണി വസന്ത്. പ്രതിനായക വേഷമാന്നെന്ന് പറഞ്ഞാണ് ഋഷഭ് ഷെട്ടി വിളിച്ചതെന്നും, നെഗറ്റിവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നെന്നും രുക്മിണി പറയുന്നു.
"ഋഷഭ് ഷെട്ടി സാര്‍ വിളിച്ചപ്പോള്‍ അതീവ സന്തോഷം തോന്നി, അപ്പോഴാണ് അദ്ദേഹം പറയുന്നത് ഇതില്‍ പ്രതിനായക ഞാൻ ആണെന്ന്. ഇത്തരമൊരു വലിയ സിനിമയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷം തോന്നി. പക്ഷേ റീലീസ് തിയതി അടുക്കുന്തോറും ഭയമായി. ഈ നെഗറ്റീവ് കഥാപാത്രം ഇനിയുളള സിനിമാ ജീവിതത്തെ ബാധിക്കുമോ എന്നായിരുന്നു പേടി. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ വലിയ രീതിയിലുളള പ്രശംസയാണ് ലഭിച്ചത്. സ്ത്രീകള്‍ക്ക് വ്യത്യസ്ത തലങ്ങളുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ആളുകൾ തിരിച്ചറിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ പ്രചോദനമായിരുന്നു." രുക്മിണി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രുക്മിണിയുടെ
അതേസമയം യഷ് നായകനായി എത്തുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ആണ് രുക്‌മിണിയുടെ ഏറ്റവും പുതിയ ചിത്രം. മെലിസ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രുക്മിണി എത്തുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിലെ ക്യാരക്ടർ ഇൻട്രോ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.



