നിലാവെ വാ, മൗനരാഗം

സംഗീത സംവിധാനം: ഇളയരാജ

ഗാനരചന: വാലൈ

മണിരത്‍നം സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രമായ മൗനരാഗത്തിലെ നിലാവെ വാ എന്ന ഗാനം ഇന്നും സംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇളയ നിലാ പൊഴികിരതെ, പയനങ്ങള്‍ മുടിവതില്ലൈ

സംഗീത സംവിധാനം: ഇളയരാജ

ഗാനരചന: വൈരമുത്തു

വര്‍ഷങ്ങള്‍ കഴിയുന്തോറും മാധുര്യം ഏറുന്ന മറ്റൊരു ഇളയരാജ- എസ് പി ബാലസുബ്രഹ്‍മണ്യം മാജിക്. മോഹൻ നായകനായ പയനങ്ങള്‍ മുടിവതില്ലൈ എന്ന സിനിമയിലെ ഗാനം. എന്ന സത്തം ഇന്ത നേരം, പുന്നഗൈ മന്നൻ

സംഗീത സംവിധാനം: ഇളയരാജ

ഗാനരചന: വൈരമുത്തു

കെ ബാലചന്ദ്രന്റെ പുന്നഗൈ മന്നൻ എന്ന കമല്‍ഹാസൻ ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഗായകന്റെ മനോഹരമായ ശബ്‍ദം കൊണ്ടും സംഗീതം കൊണ്ടും വരികള്‍ കൊണ്ടും വിഷ്വലുകള്‍ കൊണ്ടും ശ്രദ്ധ നേടിയ ഗാനം.

മണ്ണില്‍ ഇന്ത കാതലണ്ട്രി, കേളഡി കണ്‍മണി

സംഗീത സംവിധാനം: ഇളയരാജ

ഗാനരചന: വരദരാജൻ

എസ് പി ബാലസുബ്രഹ്‍മണ്യം നായകനായി എത്തിയ ചിത്രമാണ് വസന്ത് സംവിധാനം ചെയ്‍ത കേളഡി കണ്‍മണി. ചിത്രത്തിന്റെ വലിയ ആകര്‍ഷണവുമാണ് മണ്ണില്‍ ഇന്ത കാതലണ്ട്രി എന്ന ഗാനം.

തങ്ക താമരൈ മഗളേ, മിൻസാരെ കനവ്

സംഗീത സംവിധായകൻ: എ ആര്‍ റഹ്‍മാൻ

ഗാനരചന വൈരമുത്തു

രാജീവ് മേനോന്റെ മിൻസാര കനവ് എന്ന സിനിമയിലെ ഗാനത്തിന് സംഗീതം നല്‍കിയത് എ ആര്‍ റഹ്‍മാനാണ്. ചിത്രത്തിലെ ഗാനത്തിന് എസ് പി ബാലസുബ്രഹ്‍മണ്യത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. കണ്ണാല്‍ പേശും പെണ്ണൈ, മൊഴി

സംഗീത സംവിധാനം: വിദ്യാസാഗര്‍

ഗാനരചന: വൈരമുത്തു

നമ്മുടെ പൃഥ്വിരാജിന്റെ ചുണ്ടുകളായിരുന്നു മൊഴി എന്ന സിനിമയില്‍ എസ് പി ബാലുസുബ്രഹ്‍മണ്യത്തിന്റെ ശബ്‍ദത്തിന് ഒത്ത് ചലിച്ചത്. വിദ്യാ സാഗറിന്റെ സംഗീതത്തില്‍ വന്ന എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ അതിമനോഹരമായ കണ്ണാല്‍ പേശും പെണ്ണൈ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. തേരെ മേരെ ബീച്ച് മെം, ഏക് ദൂജെ കെ ലിയെ

സംഗീത സംവിധാനം: ലക്ഷ്‍മികാന്ത്- പ്യാരിലാല്‍

ഗാനരചന: ആനന്ദ് ബക്ഷി

കെ ബാലചന്ദ്രൻ സംവിധാനം ചെയ്‍ത് കമല്‍ഹാസൻ നായകനായ ഹിന്ദി ചിത്രമായ ഏക് ദൂജെ കെ ലിയെ എന്ന സിനിമയിലെ അതിമനോഹരമാണ് ഗാനം എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ശബ്‍ദത്തില്‍. ലത മങ്കേഷ്‍കറിനൊപ്പം പാടിയ തേരെ മേരെ ബീച്ച് മെം എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും എസ് പി ബാലസുബ്രഹ്‍മണ്യത്തിനെ തേടിയെത്തി.

ഓംകാര നാദാനുസന്ദാനം, ശങ്കരാഭരണം

സംഗീത സംവിധാനം: കെ വി മഹേദേവൻ

ഗാനരചന: വെടുരി സുന്ദരരാമ മൂര്‍ത്തി

തെലുങ്കിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് കെ വിശ്വനാഥൻ സംവിധാനം ചെയ്‍ത ശങ്കരാഭാരണം. കര്‍ണ്ണാടിക് സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള ശങ്കരാഭരണം എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് എസ് ബി ബാലസുബ്രഹ്‍മണ്യത്തിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. വേദം അനുവനുവന, സാഗര സംഗമം

സംഗീത സംവിധാനം: ഇളയരാജ

ഗാനരചന: വെടുരി സുന്ദരരാമ മൂര്‍ത്തി

കെ വിശ്വനാഥ് സംവിധാനം ചെയ്‍ത് കമല്‍ഹാസൻ നായകനായി ഹിറ്റായ ചിത്രമാണ് സാഗര സംഗമം. ചിത്രത്തിലെ ഗാനത്തിന് ഇളയരാജക്കും എസ് പി ബാലസുബ്രഹ്‍മണ്യത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. ചെപ്പാലനി വുന്ദി, രുദ്രവീണ

സംഗീത സംവിധായകൻ: ഇളയരാജ

ഗാനരചന: ശ്രിവെന്നലെ സീതാരാമശാസ്‍ത്രി

കെ ബാലചന്ദ്രൻ ചിരഞ്‍ജീവിയെയും ജെമിനി ഗണേശനെയും പ്രധാന കഥാപാത്രങ്ങളാക്കിയ രുദ്രവീണ എന്ന ചിത്രത്തിലെ ഗാനം. എസ് പി ബാലസുബ്രഹ്‍മണ്യത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു.