ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന സാഹോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡചിത്രം ഈ മാസം 30 നാണ് തീയറ്ററുകളിൽ എത്തുന്നത്. 

എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 150 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായെത്തിയ ട്രെയ്‌ലർ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍.


റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.